പന്തിന്‍റെ ബാറ്റിങ്ങിനുപിന്നാ​ലെ തകർപ്പൻ പന്തേറും, ഇന്നിങ്​സ്​ ജയത്തോ​ടെ പരമ്പര നേടി ഇന്ത്യ ലോക ചാമ്പ്യൻഷിപ്​ ഫൈനലിൽ

അഹ്​മദാബാദ്​: മൊടേരയിൽ ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവു മോഹങ്ങളുടെ കുറ്റി തെറുപ്പിച്ച ഇന്നിങ്​സ്​ ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ്​ ക്രിക്കറ്റ്​ പരമ്പര സ്വന്തമാക്കി ഇന്ത്യ​. നാലാം ടെസ്റ്റിൽ ഇന്നിങ്​സിനും 25 റൺസിനും ഇംഗ്ലണ്ടിനെ  പരാജയപ്പെടുത്തിയ ആതിഥേയർ 3-1നാണ്​ പരമ്പര നേടിയത്​.​ മൂന്നാം ദിനം അവസാന സെഷനിൽ എതിരാളികളുടെ രണ്ടാമിന്നിങ്​സ്​ 135 റൺസിന്​ ചുരുട്ടിക്കെട്ടിയാണ്​ ഇന്ത്യയുടെ തകർപ്പൻ ജയം.​ പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിനും ഇന്ത്യ യോഗ്യത നേടി. ഫൈനലിൽ ന്യൂസിലൻഡാണ്​ എതിരാളി.

ഒന്നാമിന്നിങ്​സിൽ ഇംഗ്ലണ്ടിനെ 205 റൺസിന്​ പുറത്താക്കിയ ഇന്ത്യ മറുപടിയായി 365 റൺസ്​ അടിച്ചുകൂട്ടിയിരുന്നു. സെഞ്ച്വറി നേടിയ ഋഷഭ്​ പന്തും (101) കന്നി സെഞ്ച്വറിക്ക്​ നാലു റൺസിപ്പുറം ക്രീസ്​ വിട്ട വാഷിങ്​ടൺ സുന്ദറും (96 നോട്ടൗട്ട്​)  വെട്ടിത്തിരിയുന്ന ക്രീസിലും അതിമികവോടെ ബാറ്റുവീശിയതാണ്​ ഇന്ത്യക്ക്​ തുണയായത്​.

165 റൺസിന്‍റെ ഒന്നാമിന്നിങ്​സ്​ ലീഡ്​ വഴങ്ങിയ ശേഷം വീണ്ടും പാഡുകെട്ടിയിറങ്ങിയ സന്ദർശകർക്ക്​ ഇന്ത്യയുടെ സ്​പിൻ ആക്രമണത്തിന്​​ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇരുധ്രുവങ്ങളിൽനിന്ന്​ തന്ത്രവും ടേണും സമന്വയിപ്പിച്ച്​ പന്തെറിഞ്ഞ അക്ഷർ പ​േട്ടലിനും രവിചന്ദ്ര അശ്വിനും മുന്നിൽ ആയുധംവെച്ച്​ കീഴങ്ങിയ ഇംഗ്ലണ്ട്​ 135 റൺസിന്​ പുറത്തായി. ഇരുവരും അഞ്ച്​ വിക്കറ്റ്​ വീതം വീഴ്​ത്തി. ഡാൻ ലോറൻസ്​ (50), ക്യാപ്​റ്റൻ ജോ റൂട്ട്​ (30), ഒലീ പോപ്​ (15), ബെൻ ഫോക്​സ്​ (13) എന്നിവർ മാത്രമാണ്​ രണ്ടക്കം കടന്നത്​. 

ഒന്നാമിന്നിങ്​സിൽ അക്ഷർ പ​േട്ടൽ നാലും അശ്വിൻ മൂന്നും വിക്ക​റ്റെടുത്തിരുന്നു. പരമ്പരയിലുടനീളം അത്യുജ്ജ്വലമായി പന്തെറിഞ്ഞതിനൊപ്പം ബാറ്റിങ്ങിലും തിളങ്ങിയ അശ്വിനാണ്​ മാൻ ഓഫ്​ ദ സീരീസ്​. ഋഷഭ്​ പന്ത്​ മാൻ ഓഫ്​ ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Axar And Ashwin Takes 5 Apiece, India Beat England By An Innings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.