കോഹ്‍ലിക്കും രാഹുലിനും അർധ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ 12 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 184 റൺസെടുത്തു. ഇന്ത്യക്കായി കെ.എൽ രാഹുലും, വിരാട് കോഹ്‍ലിയും അർധ സെഞ്ച്വറി നേടി. 30 റൺസോടെ സൂര്യകുമാർ യാദവും ഭേദപ്പെട്ട പ്രകടനം നടത്തി.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്കോർബോർഡ് 11 റൺസ് എത്തുമ്പോഴേക്കും രോഹിത് ശർമ്മയെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ, കെ.എൽ രാഹുലിനെ കൂട്ടുപിടിച്ച് മൂന്നമതെത്തിയ കോഹ്‍ലി രക്ഷാപ്രവർത്തനം തുടങ്ങിയതോടെ ഇന്ത്യയുടെ സ്കോർ പതിയെ ചലിച്ചു.

അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ രാഹുൽ മടങ്ങിയെങ്കിലും ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞില്ല. പിന്നീട് സുര്യകുമാർയാദവിനെ കൂട്ടുപിടിച്ചായിരുന്നു കോഹ്‍ലിയുടെ ബാറ്റിങ്. യാദവ് മടങ്ങിയതിന് പിന്നാ​ലെ ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ എന്നിവരും ബംഗ്ലാദേശ് ബൗളർമാർക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും അതിന് മുമ്പ് തന്നെ ഇന്ത്യൻ സ്കോർ സുരക്ഷിത തീരത്തെത്തിയിരുന്നു.

Tags:    
News Summary - ICC T20 World cup: India VS Bangladesh match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.