കോഹ്ലിയുടെ ഈ കിടിലൻ സിക്സ് ‘നൂറ്റാണ്ടിലെ ഷോട്ട്’ -വിഡിയോ കാണാം

നൂറ്റാണ്ടിലെ ഷോട്ടായി (ഷോട്ട് ഓഫ് ദ് സെഞ്ച്വറി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തെരഞ്ഞെടുത്തത് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ കിടിലൻ സിക്സ്.

കഴിഞ്ഞവർഷം നടന്ന ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഹാരിസ് റൗഫ് എറിഞ്ഞ പന്താണ് കോഹ്ലി മനോഹരമായി സ്ട്രൈറ്റ് ഡ്രൈവിൽ സിക്സർ പറത്തിയത്. മത്സരത്തിൽ മികച്ച ഫോമിൽ പന്തെറിഞ്ഞ ഹാരിസാണ് 19ാം ഓവർ എറിയാനെത്തിയത്. ഒടുവിൽ ഇന്ത്യക്ക് ജയിക്കാൻ എട്ടു പന്തിൽ വേണ്ടിയിരുന്നത് 28 റൺസ്. ഹാരിസ് എറിഞ്ഞ എട്ടാമത്തെ പന്തിലാണ് കോഹ്ലിയുടെ നൂറ്റാണ്ടിലെ ഷോട്ട് പിറന്നത്.

വിജയലക്ഷ്യം അവസാന ഓവറിൽ 16 റൺസായി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയും ദിനേഷ് കാർത്തികും പുറത്തായെങ്കിലും ആർ. അശ്വിനും കോഹ്ലിയും ചേർന്ന് നാലു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം ഇന്ത്യക്ക് സമ്മാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. 53 പന്തിൽ 82 റൺസെടുത്ത കോഹ്ലിയുടെ അപരാജിത ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

മത്സരത്തിലെ താരവും കോഹ്ലി തന്നെയാണ്. ലോകകപ്പിൽ മികച്ച ഫോമിലുള്ള കോഹ്ലി റൺവേട്ടയിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്‍റൺ ഡികോക്കിനു പിന്നിൽ രണ്ടാമതാണ്. ഈ ലോകകപ്പിൽ തന്നെ 50ാം സെഞ്ച്വറി നേടി സചിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

277 ഇന്നിങ്സുകളിലാണ് കോഹ്ലി 49 സെഞ്ച്വറിയിലെത്തിയത്. എന്നാൽ, സചിൻ ഇത്രയും സെഞ്ച്വറി നേടാൻ 452 ഇന്നിങ്സുകളെടുത്തു.

Tags:    
News Summary - ICC announces Virat Kohli’s six against Haris Rauf as ‘Shot of the Century’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.