ഇന്ത്യൻ തോൽവിയിൽ ട്വീറ്റുമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ്

ട്വന്‍റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനോടേറ്റ വൻ തോൽവിയിൽ പ്രതികരണവുമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ്. 'ചരിത്രത്തിലെ ഏറ്റവും എളുപ്പമായ റൺ പിന്തുടരലായിരുന്നോ ഇത്?' എന്നാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഗിന്നസ് റെക്കോർഡ്സ് ചോദിച്ചത്.


ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ അനായാസ ജയത്തോടെയാണ് ഇംഗ്ലണ്ട് ഫൈനലിൽ കടന്നത്. കലാശക്കളിയിൽ പാകിസ്താനാണ് ഇംഗ്ലീഷുകാരുടെ എതിരാളികൾ. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയാണ് ഓപണർമാർ തന്നെ ഇംഗ്ലീഷുകാർക്ക് ജയം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 16ാം ഓവറിലെ അവസാന പന്തിൽ വിജയ റൺ അടിച്ചെടുത്തു. 47 പന്തിൽ ഏഴ് സിക്സും നാല് ഫോറുമടക്കം 86 റൺസുമായി അലക്സ് ഹെയിൽസും 49 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും സഹിതം 80 റൺസുമായി ജോസ് ബട്‍ലറും അടക്കി ഭരിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ നിസ്സഹായരായി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം കണക്കിന് അടിവാങ്ങി.

Tags:    
News Summary - Guinness World Records with a tweet on India's defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.