ലോകകപ്പ് ഫൈനലിൽ ഇന്ത്യ- പാക് പോര് താൽപര്യമില്ലെന്ന് ഇംഗ്ലീഷ് നായകൻ​

സിഡ്നി: സെമി പോരാട്ടങ്ങളിലേക്ക് കടന്ന ​ട്വന്റി20 ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യ- പാക് പോരാട്ടത്തിന്റെ സാധ്യതകൾ നിലനിൽക്കുകയാണ്. ആദ്യ സെമിയിൽ ന്യൂസിലൻഡിനെ വീഴ്ത്തി പാകിസ്താനും ഇംഗ്ലണ്ടിനെ കടന്ന് ഇന്ത്യയും ​ഫൈനലിലെത്തിയാൽ സ്വാഭാവികമായും കൊട്ടിക്കലാശം അയൽപ്പോരോടെയാകും.

'തീർച്ചയായും ഇന്ത്യ- പാകിസ്താൻ ഫൈനൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽതന്നെ, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും''- ബട്ലർ പറഞ്ഞു.

താരത്തിനു പക്ഷേ, ഇന്ത്യൻ ബാറ്റർ സൂര്യകുമാറിനെ കുറിച്ച് പറയാൻ ആയിരം നാവുകളാണ്. ''അയാളെ കണ്ടിരിക്കാൻ തന്നെ ആവേശമാണ്. ഈ ടൂർണമെന്റിന്റെ ബാറ്ററാണ് താരം. കളിക്കുമ്പോൾ പ്രകടിപ്പിക്കുന്ന സ്വതന്ത്രമായ കളിരീതിയാണ് അയാളുടെ ഏറ്റവും വലിയ സവിശേഷത. ഏതുതരം ഷോട്ടും കളിക്കും. അതിന് ശരീരത്തെ സ്വതന്ത്രമാക്കി വിടുകയും​ ചെയ്യും. ലോകത്ത് ഏതുതാരത്തെയും വീഴ്ത്തുന്ന ഒരു അവസരമുണ്ടാകും. അതിനായി ക്ഷമയറ്റ് കാത്തിരിക്കുകയാണ് ഞങ്ങൾ''.

യുസ്വേന്ദ്ര ചഹലിനെ വൈകിയെങ്കിലും വിളിച്ചാൽ മികച്ച കളി പുറത്തെടുക്കാൻ താരത്തിനാകുമെന്നും ​ബട്ലർ പറഞ്ഞു. 

Tags:    
News Summary - "Don't Want To See T20 World Cup Final Between India And Pakistan": England Captain Jos Buttler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.