മെല്‍ബണ്‍: മഴ മാറി നില്‍ക്കുന്ന മെല്‍ബണിൽ ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 12 പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെതിരെ ബൗളിങ് തെരഞ്ഞെടുത്തു.
ആറു ബാറ്റർമാരും മൂന്ന് സ്‌പെഷലിസ്റ്റ് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടിം. ദിനേഷ് കാർത്തിക് ആദ്യ ഇലവനിൽ ഇടംനേടിയതോടെ ഋഷഭ് പന്ത് പുറത്തായി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിങ് എന്നിവരാണ് പേസര്‍മാര്‍. സ്പിന്നർമാരായി രവിചന്ദ്രൻ അശ്വിനും അക്‌സര്‍ പട്ടേലും ഇടംനേടി.
ഇന്ത്യന്‍ ബാറ്റിങ് നിരയും പാക് ബൗളിങ്ങും തമ്മിലുള്ള പോരാട്ടത്തിനാകും മെൽബൺ സാക്ഷിയാകുക. ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയേക്കും.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
ടീം പാകിസ്താൻ: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഷാൻ മസൂദ്, ഹൈദർ അലി, മുഹമ്മദ് നവാസ്, ഷദബ് ഖാൻ, ഇഫ്തിഖാർ അഹ്മദ്, ആസിഫ് അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.