ഐ.പി.എല്ലിലെ ആസ്​ട്രേലിയൻ താരങ്ങളെ നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാനം അയക്കണമെന്ന്​ ക്രിസ്​ ലിൻ

സിഡ്​നി: ​രാജ്യത്തെ കോവിഡ്​ വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച ഇന്ത്യൻ പ്രിമിയർ ലീഗിന്​ തിരശ്ശീല വീഴുന്നതോടെ നാട്ടുക​ാരെ​ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആസ്​ട്രേലിയൻ താരം ക്രിസ്​ ലിൻ. നിരവധി മുൻനിര ആസ്​ട്രേലിയൻ താരങ്ങളാണ്​ ഐ.പി.എല്ലിൽ കളിക്കുന്നത്​. ആദം സാംപ, കെയിൻ റിച്ചാർഡ്​സൺ, ആൻഡ്രൂ ടൈ എന്നിവർ ഇതിനകം പിൻവാങ്ങി നാട്ടിലേക്ക്​ മടങ്ങി. സ്​റ്റീവ്​ സ്​മിത്ത്​, ഡേവിഡ്​ വാർണർ, പാറ്റ്​ കമ്മിൻസ്​ തുടങ്ങിയവർ ഇപ്പോഴും കളി തുടരുകയാണ്​. താരങ്ങൾക്ക്​ പുറമെ പരിശീലകർ, കമ​​േൻററ്റർമാർ എന്നിവരുമുണ്ട്​ ആസ്​ട്രേലിയക്കാരായി.

ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾ മേയ്​ 23നാണ്​ അവസാനിക്കുക. കലാശപോരാട്ടം മേയ്​ 30നും.

ഇന്ത്യയിൽനിന്ന്​ എല്ലാ യാത്ര വിമാനങ്ങൾക്കും കഴിഞ്ഞ ദിവസം ആസ്​ട്രേലിയ വിലക്കേർപെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്​ രാജ്യത്ത്​ കുടുങ്ങാനിടയുള്ള താരങ്ങളെ തിരികെയെത്തിക്കാൻ വിമാനം ചാർട്ടർ ചെയ്യണമെന്ന ആവശ്യമുയർന്നത്​. നാട്ടിലേക്ക്​ മടങ്ങാനാകുമോ എന്ന കാര്യത്തിൽ എല്ലാവരും ആശങ്കയിലാണെന്ന്​ കൊൽക്കത്ത ടീം മുതിർന്ന ഒഫീഷ്യലായ ഡേവിഡ്​ ഹസി പറയുന്നു. 

Tags:    
News Summary - Cricketer Chris Lynn urges Australia to arrange flight to bring players home after IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.