കാൻബറ: ആസ്ട്രേലിയയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയിൻസിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി. സിഡ്നിയിലെ സെന്‍റ് വിൻസെൻറ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന താരം അപകട നില തരണം ചെയ്തെന്ന് കുടുംബത്തിന്‍റെ വക്താവ് അറിയിച്ചു.
അപകടനില തരണം ചെയ്തെങ്കിലും താരം ആശുപത്രിയിൽ തുടരുകയാണ്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിൽ ജീവൻ നിലനിർത്തിയിരുന്ന താരം അതിൽ നിന്നും മോചനം നേടിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. ആസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വെച്ച് ഒരാഴ്ച മുമ്പ് കെയിൻസ് കുഴഞ്ഞുവീഴുകയായിരുന്നു. നേരത്തേ പുറത്തുവന്ന കെയിൻസ് ശസ്ത്രക്രിയയോടും അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന വിവരം ഏറെ ആശങ്കയുയർത്തിയിരുന്നു.
ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ആൾറൗണ്ടർമാരിലൊരാളായി എണ്ണപ്പെടുന്ന കെയിൻസ് 215 ഏകദിനങ്ങളിലും 62 ടെസ്റ്റുകളിലും ന്യൂസിലാൻഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 2006ലാണ് കെയിൻസ് വിരമിച്ചത്. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിച്ച കെയിൻസ് വാതുവെപ്പ് വിവാദത്തിൽ അകപ്പെട്ടിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട കെയിൻസ് ബസ് ക്ലീനിങ് ജോലിെചയ്യുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.