കർഷക സമരം: പഞ്ചാബിൽ ഐ.പി.എൽ വേദിയൊരുക്കാൻ ബി.സി.സി.ഐക്ക്​ പേടി

ന്യൂഡൽഹി: കർഷക സമരം അരങ്ങേറുന്നതിനെത്തുടർന്ന്​ പഞ്ചാബിലെ മൊഹാലിയിൽ ഐ.പി.എൽ വേദിയൊരുക്കാൻ ബി.സി.​സി.ഐക്ക്​ ഭയം. ഐ.പി.എൽ വേദിയിൽ പ്രതിഷേധം എത്തിയാൽ ലോകമെമ്പാടും അത്​ വാർത്തയാകുമെന്ന​ ഭയമാണ്​ ബി.സി.സി.ഐക്കുള്ളത്​.മുംബൈയിൽ കോവിഡ്​ ഭീതിയുള്ളതിനാൽ അഹ്​മദാബാദ്​, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ സ്​റ്റേഡിയങ്ങളെയാണ്​​ നിലവിൽ വേദികളായി പരിഗണിക്കുന്നത്​.

''കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ മൊഹാലിയിൽ ഞങ്ങൾ വേദിയൊരുക്കാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ അത്​ ലോകമെമ്പാടും ​ശ്രദ്ധിക്കപ്പെടും. അതുകൊണ്ട്​ തന്നെ മൊഹാലിയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല'' -ബി.സി.സി.ഐ വൃത്തങ്ങൾ ഇന്ത്യൻ എക്​സ്​പ്രസിനോട്​ പ്രതികരിച്ചു.

മൊഹാലി ഹോം ഗ്രൗണ്ടായുള്ള പഞ്ചാബ്​ കിങ്​സിന്​ തീരുമാനം തിരിച്ചടിയാവും. മുഷ്​താവ്​ അലി ട്രോഫിക്കും പഞ്ചാബിന്​ വേദി നൽകിയിരുന്നില്ല. തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനത്ത്​ നിന്നും വേദികൾ മാറ്റാൻ സാധ്യതയുണ്ട്​. അതേ സമയം മൊഹാലിക്ക്​ വേദി നൽകാത്തത്തിൽ പ്രതിഷേധവുമായി പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ രംഗത്തെത്തി. വേദി നൽകാതിരിക്കാൻ കാരണമെന്താണെന്നും കോവിഡിനെതിരെ സുരക്ഷ നൽകാൻ ഒരുക്കമാണെന്നും അമരീന്ദർ ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - BCCI’s fear of farmer protests saw Mohali losing out as IPL venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.