ജയദേവന്‍റെ ‘മഴനിയമ’ത്തിന് ലക്ഷങ്ങൾ പ്രതിഫലം നൽകി ബി.സി.സി.ഐ

തൃശൂർ: മഴമൂലം ക്രിക്കറ്റ് കളി തടസ്സപ്പെട്ടാൽ വിജയിയെ തീരുമാനിക്കാനുള്ള ജയദേവന്‍റെ മഴനിയമത്തിന് വർഷങ്ങൾക്കുശേഷം ലക്ഷങ്ങൾ പ്രതിഫലം നൽകി ബി.സി.സി.ഐ. 15 വർഷത്തിലധികം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ വിജയകരമായി ഉപയോഗിച്ച ശേഷമാണ് നിയമത്തിന്‍റെ ഉപജ്ഞാതാവും മലയാളിയുമായ ജയദേവന് പ്രതിഫലം നൽകിയത്.

വി.ജെ.ഡി മെത്തേഡ് എന്ന മഴ നിയമത്തിന്റെ ആദ്യ പതിപ്പിന്റെ രജത ജൂബിലി വർഷത്തിൽ ആൻഡ്രോയിഡ് ഫോൺ വേർഷനും തയാറാക്കിയാണ് ജയദേവൻ സന്തോഷം പങ്കുവെക്കുന്നത്. ഐ ഫോണുകളിലും ഉടൻ ഉപയോഗിക്കാനാകും. ഫോർട്രാൻ ലാംഗേജിൽ ജയദേവൻ എഴുതിയ കോഡ് കർണാടകക്കാരനായ ബി.സി.സി.ഐ അമ്പയർ കേശവ് കൊലെയാണ് പുതിയ ലാംഗേജിലേക്ക് പൂർണമായി മാറ്റിയത്.

Tags:    
News Summary - BCCI paid lakhs for Jayadevan's 'rain rule'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.