ട്വന്‍റി20 ലോകകപ്പിലൂടെ​ ബി.സി.സി.ഐ​ ലക്ഷ്യമിടുന്ന ലാഭത്തുക പുറത്ത്​​, നല്ലൊരു പങ്ക്​ യു.എ.ഇക്ക്​ നൽകും

ന്യൂഡൽഹി: ഈ മാസം ആരംഭിക്കുന്ന ട്വന്‍റി 20 ലോകകപ്പിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്ന ലാഭത്തുകയുടെ കണക്കുകൾ പുറത്ത്​. 12 മില്യൺ യു.എസ്​ ഡോളറാണ്​ (ഏകദേശം 89 കോടി രൂപ) ബി.സി.സി.ഐ ആകെ ലാഭത്തുകയായി കണക്കാക്കുന്നത്​.  ​ഇന്ത്യയിലെ കോവിഡ്​ സാഹചര്യം കാരണം ടൂർണമെന്‍റ്​ യു.എ.ഇ, ഒമാൻ രാജ്യങ്ങളിലാണ്​ നടക്കുന്നത്​. ഇതിനായി എമി​േററ്റ്​സ്​ ക്രിക്കറ്റ്​ ബോർഡിനും ഒമാൻ ക്രിക്കറ്റിനും വലിയ തുകയാണ്​ ബി.സി.സി.ഐ ഫീ ആയി നൽകുന്നത്​. 

യു.എ.ഇ ക്രിക്കറ്റ്​ ബോർഡിന്​ 39 മത്സരങ്ങൾ നടത്തുന്നതിനുള്ള ഫീയായി 52 കോടി രൂപ നൽകും. ഒമാൻ ക്രിക്കറ്റ്​ ബോർഡിന്​ 400000 യു.എസ്​ ഡോളറാണ്​ നൽകുക. ആറുമത്സരങ്ങളാണ്​ ഒമാനിൽ നടക്കുക. ഇതിന്​ പുറമേ ടിക്കറ്റിൽ നിന്നുള്ള വരുമാനവും ഈ രാജ്യങ്ങൾക്കാകും ലഭിക്കുക.

ടൂർണമെന്‍റിനാകെ 25 മില്യൺ യു.എസ്​ ഡോളറാണ്​ (ഏകദേശം 187 കോടി ഇന്ത്യൻ രൂപ) ബി.സി.സി.ഐ ചിലവഴിക്കുന്നത്​. പക്ഷേ അടുത്ത വർഷം ആസ്​ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന്‍റെ ചിലവിനേക്കാൾ ചെറുതാണ്​ ഈ തുക. ലോകകപ്പ്​ ആയതിനാൽ സംപ്രേക്ഷണം, സ്​പോർൺസർഷിപ്പ്​ അടക്കമുള്ള വലിയ ലാഭവരുമാനങ്ങളെല്ലാം ഐ.സി.സിക്കാക്കും. 

Tags:    
News Summary - BCCI estimated to earn USD 12 million profit from T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.