ഐ.സി.സി വരുമാനത്തിന്‍റെ 38.5 ശതമാനവും ബി.സി.സി.ഐക്ക്! പാകിസ്താന് 5.75 ശതമാനം

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ വരുമാനത്തിൽ മൂന്നിൽ ഒന്നിലധികവും ലഭിക്കുക ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബി.സി.സി.ഐക്ക്). 2024-2027 കാലഘട്ടത്തിൽ ഐ.സി.സിയുടെ വരുമാനത്തിൽനിന്ന് മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന വരുമാന വിഹിതത്തിന്റെ കണക്കാണ് പുറത്തുവന്നത്.

ഈ കാലയളവിൽ അസോസിയേറ്റ് രാജ്യങ്ങൾക്കായി ഏകദേശം 4925 കോടി രൂപയാണ് ഐ.സി.സി നൽകുക. വരുമാനത്തിന്റെ 38.5 ശതമാനമായ ഏകദേശം 1888 കോടി രൂപയാണ് ഇന്ത്യക്ക് ലഭിക്കുക. എന്നാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് 5.75 ശതമാനം മാത്രമാണ് ലഭിക്കുക. ഏകദേശം 283 കോടി. ഏറ്റവും അധികം വിഹിതം ലഭിക്കുന്നവരിൽ നാലാം സ്ഥാനത്താണ് പാകിസ്താൻ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് 6.89 ശതമാനവും ആസ്‌ട്രേലിയക്ക് 6.25 ശതമാനവുമാണ് ലഭിക്കുക.

വരുമാനം പങ്കുവെക്കുന്നതിലെ നിലവിലെ മാനദണ്ഡത്തിൽ പാകിസ്താൻ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം കഴിഞ്ഞ തവണ ലഭിച്ചതിന്‍റെ ഇരട്ടിയാണ് ഇത്തവണ പാകിസ്താന് ലഭിക്കുന്നത്.

Tags:    
News Summary - As BCCI Gets USD 230 Million Of ICC's Revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.