Posted On
date_range Updated On
date_range ടെസ്റ്റ് ഉപേക്ഷിച്ചതോടെ അധികം വന്ന ഭക്ഷണം ദാനം ചെയ്ത് ലങ്കാഷെയർ; കൈയ്യടിച്ച് നെറ്റിസൺസ്
മാഞ്ചസ്റ്റർ: ടോസിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചത്. കോവിഡ് ഭീതിയെ തുടർന്ന് മത്സരം ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് ആരാധകർ കടുത്ത നിരാശയിലായിരുന്നു.
എന്നാൽ മത്സരത്തിന്‍റെ ഭാഗമായി ഒരുക്കിയ ഭക്ഷണം സന്നദ്ധ സംഘടനകൾക്ക് ദാനം ചെയ്ത് കൈയ്യടി നേടുകയാണ് ലങ്കാഷെയർ ക്രിക്കറ്റ് ക്ലബ്. വാർത്ത ക്ലബ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
മോശം സാഹചര്യത്തിൽ ഏറ്റവും മികച്ച പ്രവർത്തി ചെയ്ത ലങ്കാഷെയറിനെ അഭിനന്ദിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഇന്ത്യൻ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.