ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ; സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ

സിഡ്നി: ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആസ്ട്രേലിയൻ ഓപൺ ബാഡ്മിന്റൺ സൂപ്പർ 500 ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ടോപ് സീഡായ ഇന്ത്യൻ ജോടി പുരുഷ ഡബ്ൾസ് ഒന്നാം റൗണ്ടിൽ ചൈനീസ് തായ്പേയിയുടെ ചാങ് കോ ചി-പോ ലി വെയ് കൂട്ടുകെട്ടിനെ 25-23, 21-16 സ്കോറിനാണ് തോൽപിച്ചത്.

ചൈനീസ് തായ്പേയിയുടെ തന്നെ സു ചിങ് ഹെങ്-വു ഗുവാൻ സുൻ സഖ്യാണ് സാത്വിക്-ചിരാഗ് ടീമിന്റെ അടുത്ത എതിരാളികൾ. അതേസമയം, വനിത ഡബ്ൾസിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. ഇന്തോനേഷ്യക്കാരായ ഫെബ്രിയാന ദ്വിപുജി കുസുമയും മെയ്‍ലിസ ട്രിയാസ് പുസ്പിതസരിയും ചേർന്ന് 10-21, 14-21നാണ് ഇവരെ വീഴ്ത്തിയത്. സിംഗ്ൾസിൽ ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ബുധനാഴ്ച ഇറങ്ങും.

Tags:    
News Summary - Australian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.