ലോങ്​ ബൗണ്ടറി പോകുന്ന പന്ത്​ ഒാടിപ്പിടിക്കാൻ കഴിയുമോ ഇവർക്ക്​ ? പുതിയ ഫീൽഡർമാരെ കുറിച്ച്​ കൈഫ്​

ലഖ്​നൗ: ഇന്ത്യൻ ടീമിൽ ഇപ്പോൾ മികച്ച ഫീൽഡർമാർ ഉണ്ടെങ്കിലും തന്നെപ്പോലെയോ യുവരാജ്​ സിങ്ങിനെ പോലെയോ ഉള്ള സമ്പൂർണ്ണ ഫീൽഡർമാരുടെ അഭാവമുണ്ടെന്ന്​ മുൻ ഇന്ത്യൻ താരം മുഹമ്മദ്​ കൈഫ്​. 2002ൽ ഇംഗ്ലണ്ടിനെതിരായ നാറ്റ്​വെസ്റ്റ്​ പരമ്പരയിലെ ഇന്ത്യയുടെ ഹീറോയായി മാറിയ കൈഫ്​ ഇതുവരെ 100 ഏകദിനങ്ങളാണ്​ കളിച്ചിട്ടുള്ളത്​. പ്രധാനമായും ഗംഭീര ഫീൽഡിങ്​ മികവ്​ കൊണ്ടായിരുന്നു താരത്തിന്​ നിരന്തരം അവസരങ്ങൾ ലഭിച്ചിരുന്നത്​.

യുവരാജി​​െൻറയും കൈഫി​​െൻറയും കാലത്തെ ഇന്ത്യയുടെ ഫീൽഡിങ്​ മികവ്​ ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കൈഫ് സ്​പോർട്​സ്​ സക്രീൻ എന്ന യൂട്യൂബ്​ ചാനലിനോട്​​ മനസുതുറന്നത്​.

ഒരു സമ്പൂർണ്ണ ഫീൽഡിങ്​ പാക്കേജ്​ ആവണമെങ്കിൽ നിങ്ങൾ ഒരു മികച്ച ക്യാച്ചർ ആയിരിക്കണം. നിങ്ങൾക്ക് എല്ലായ്​പ്പോഴും​ നന്നായി ഒാടാനും ബോൾ സ്​റ്റംപ്​ ചെയ്യാനും സാധിക്കണം. അതിവേഗതയിൽ സഞ്ചരിക്കുന്ന ബാൾ കൈയ്യിലൊതുക്കാനുള്ള ടെക്​നിക്​ വശമായിരിക്കണം. -കൈഫ്​ പറഞ്ഞു. ഞാനും യുവരാജുമൊക്കെ കളിച്ചിരുന്ന സമയത്ത്​ ഞങ്ങൾ രണ്ടുപേരും ഏറ്റവും മികച്ച ഫീൽഡർമാർ എന്ന പേര്​ സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ ഇന്ത്യൻ ടീമിൽ നിങ്ങൾക്ക്​ മികച്ച ഫീൽഡർമാരെ കാണാൻ സാധിച്ചേക്കും. എന്നാൽ ഒരു ‘കംപ്ലീറ്റ്​ ഫീൽഡർ’ ആയിട്ടുള്ള ഒരാളെ ചൂണ്ടിക്കാണിക്കാനില്ല. സ്ലിപ്പിൽ നിന്നുകൊണ്ടും ഷോർട്ട്​ ലെഗിലും​ ക്യാച്ചെടുക്കാൻ സാധിക്കുന്ന, ലോങ്​ ബൗണ്ടറി പായിക്കുന്ന പന്ത്​ ഒാടിപ്പിടിക്കാൻ കഴിയുന്ന, തരത്തിലുള്ള ഫീൽഡർമാർ ഇപ്പോൾ ഇല്ല. -ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീൽഡറായി അറിയപ്പെടുന്ന കൈഫ്​ കൂട്ടിച്ചേർത്തു. രവീന്ദ്ര ജഡേജ മികച്ച ഫീൽഡറാണ്​. വർഷങ്ങൾ കഴിയുന്തോറും അദ്ദേഹത്തി​​െൻറ മികവ്​ വർധിച്ച്​ വരുന്നുണ്ട്​. എന്നാൽ സ്ലിപ്​ ഫീൽഡിങ്​ മേഖലയിൽ ഇന്ത്യയിപ്പോഴും മികവ്​ പുലർത്തുന്നില്ലെന്നാണ്​ കൈഫി​​െൻറ പക്ഷം.

ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി, രോഹിത്​ ശർമ എന്നിവരിൽ ആരാണ്​ മികച്ചതെന്ന കാര്യത്തിലും കൈഫ്​ മനസ്​ തുറന്നു. ഇരു താരങ്ങളും രണ്ട്​ ടീമുകളിൽ കളിക്കുകയാ​ണെങ്കിൽ രോഹിതി​​െൻറ ബാറ്റിങ്ങുള്ള മത്സരമായിരിക്കും ഞാൻ കാണുക. കോഹ്​ലിക്ക്​​ ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോർഡുകൾ ഉണ്ടായിരിക്കാം. എന്നാൽ, രോഹിതി​​െൻറ ബാറ്റിങ്ങിന്​ ഒരു പ്രത്യേക ഭംഗിയുണ്ട്​. താൻ ആക്രമണ​ മൂഡിലാണെന്ന് തനിക്കെതിരെ പന്തെറിയുന്ന ബൗളറെ പോലും അറിയിക്കാതെ അടിച്ചുതകർക്കാൻ കഴിവുള്ള ബാറ്റ്​സ്​മാനാണ്​​ രോഹിത്​. -കൈഫ്​ വ്യക്​തമാക്കി.
 

Tags:    
News Summary - Current Indian team lacks complete fielder says kaif-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.