പ്രതീകാത്മക ചിത്രം

ഓൾ ഇന്ത്യ പൊലീസ് നീന്തൽ: ബി.എസ്.എഫും കേരള പൊലീസും കിരീടത്തിലേക്ക്

തിരുവനന്തപുരം: ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ്കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിൽ ബി.എസ്.എഫും കേരള പൊലീസും കിരീടത്തിലേക്ക്. ടീമിനത്തിൽ ബി.എസ്.എഫും സംസ്ഥാന പൊലീസുകളുടെ വിഭാഗത്തിൽ കേരള പൊലീസും ചാമ്പ്യൻപട്ടം ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.

നാലാം ദിനത്തിൽ കേരളത്തിന്‍റെ സ്വർണനേട്ടം ഏറെ ശ്രദ്ധേയമായി. കേരള പൊലീസിന്‍റെ അന്താരാഷ്ട്രതാരം സജൻ പ്രകാശ് റെക്കോഡോടെ നാലാം വ്യക്തിഗത സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് സജന്‍ പ്രകാശ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഒരു മിനിറ്റ് 51 സെക്കൻഡ്സിൽ ഫിനിഷ് ചെയ്തായിരുന്നു സജന്‍റെ നേട്ടം. 2019 ല്‍ ഒരു മിനിറ്റ് 53 സെക്കൻഡ് എന്ന സ്വന്തം റെക്കോഡ് തിരുത്തിയാണ് സജന്‍ സ്വർണം നേടിയത്.

വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിൽ ഒന്നാമതെത്തി കേരള പൊലീസിന്‍റെ ജോമി ജോര്‍ജ് നാലാം വ്യക്തിഗത സ്വർണം കരസ്ഥമാക്കി. രണ്ട് മിനിറ്റ് 16 സെക്കൻഡ്സിൽ ഫിനിഷ് ചെയ്തു. വനിതകളുടെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ കേരളത്തിന്‍റെ പി. ഗ്രീഷ്മ സ്വർണം നേടി. 33.29 സെക്കൻഡിൽ നീന്തിയെത്തിയായിരുന്നു ഗ്രീഷ്മയുടെ സുവർണനേട്ടം.

പുരുഷന്മാരുടെ 400 മീറ്റര്‍ ഇന്‍റിവിജ്വൽ മെഡ്ലെയിൽ കേരള പൊലീസിന്‍റെ എ. അമൽ വെള്ളി നേടി. മീറ്റിന്‍റെ സമാപനം ഇന്ന് വൈകുന്നേരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടക്കും. നിയമസഭ സ്പീക്കർ എം.ബി. രാജേഷ് സമ്മാനങ്ങൾ വിതരണം ചെയ്യും.

Tags:    
News Summary - All India Police Swimming: BSF and Kerala Police to the title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.