പാമ്പുകൾക്ക് 'റോബോട്ടിക് കാലുകൾ' നൽകി യൂട്യൂബർ; വൈറലായി വിഡിയോ

പാമ്പുകൾക്ക് കാലുകൾ ഉണ്ടാവുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ പാമ്പുകളെ നടക്കാൻ സഹായിക്കുന്നതിനായി റോബോട്ടിക് കാലുകൾ നിർമിച്ച യൂട്യൂബറാണ് ഇപ്പോൾ സമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. അലൻ പാൻ എന്ന യുവാവാണ് പാമ്പുകൾക്കായി റോബോട്ടിക് കാലുകൾ നിർമിച്ചത്. താൻ പുതുതായി നിർമിച്ച റോബോട്ടിക് കാലുകളുടെ സാങ്കേതിക വശങ്ങൾ തന്‍റെ യുട്യൂബ് ചാനലിലൂടെ അലൻ പാൻ വിശദീകരിക്കുകയായിരുന്നു.

പാമ്പുകൾക്ക് അവരുടെ കാലുകൾ തിരിച്ച് നൽകുന്നു എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് യുവാവ് കുറിച്ചത്. തനിക്ക് പാമ്പുകളോടുള്ള സ്നേഹം തെളിയിക്കാനാണ് ഇത്തരമൊരു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജൈവപരമായി പാമ്പുകൾക്ക് നിഷേധിച്ച കാലുകൾ നിർമിച്ച് നൽകുകയാണ് താൻ ചെയ്തതെണെന്നും യുവാവ് പറയുന്നു.


Full View

video courtesy Allen Pan

രണ്ട് മില്യൺ ആളുകളാണ് വിഡിയോ കണ്ടത്. വിഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തി. ചിലർ പാമ്പുകൾക്ക് കാലില്ലെന്ന് ശാസ്ത്രീയമായി വിശദീകരിച്ചപ്പോൾ പാമ്പുകൾക്ക് കാലുകൾ നൽകാൻ ആരെങ്കിലും ഉണ്ടായല്ലോ എന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു. 

Tags:    
News Summary - YouTuber Gives Snakes "Robotic Legs" To Walk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.