കുട്ടിയാനകളെ പ്രകോപിപ്പിച്ച ശേഷം ഓടിമാറി യുവാവ്; താക്കീതുമായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ- VIDEO

വന്യമൃഗങ്ങളെ പ്രോകോപിപ്പിച്ച് അപകടം വിളിച്ച് വരുത്തുന്നവർക്ക് താക്കീതായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ എക്സിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

തേയിലത്തോട്ടത്തിൽ പിടിയാന ഉൾപ്പെടുന്ന ആനക്കൂട്ടത്തെ പലതവണ അനാവശ്യമായി പ്രകോപിപ്പിക്കുന്ന യുവാവിന്റേതാണ് ദൃശ്യങ്ങൾ. പിന്നാലെ നടന്ന് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന യുവാവിനുനേരെ നിരവധി തവണ ആന പാഞ്ഞടുക്കുന്നതും കാണാം, എന്നാൽ ഉപദ്രവിക്കാൻ മുതിർന്നില്ല . ഇത് മുതലെടുത്ത യുവാവ് പിന്നെയും കുട്ടിയാനകളെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ആനക്കൂട്ടം ഇയാളെ ഉപദ്രവിക്കാതെ വഴിമാറി നടന്നു, എന്നാൽ യുവാവിന് നേരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തി.

സംഭവം നടന്നതെവിടെ എന്ന് വ്യക്തമല്ല, എന്നാൽ കൂട്ടത്തിലെ മൃഗത്തെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വീഡിയോ പങ്കുവച്ചത്. നിങ്ങൾ ചെറുപ്പക്കാരായതിനാൽ ആനക്കൂട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധിച്ചേക്കാം എന്നാൽ പ്രകോപിതരായ ഈ മൃഗങ്ങൾ മറ്റു മനുഷ്യരോട് പക തീർത്തിക്കാമെന്നും, തമാശയ്ക്കു പോലും വന്യമൃഗങ്ങളെ ഉപദ്രവിക്കരുതെന്നും ഉദ്യോഗസ്ഥൻ താക്കീത് നൽകുന്നു .

Tags:    
News Summary - Young man provokes wild elephant sparking outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.