ഇത്​ എൽമയുടെ നന്മ -തണുത്ത്​ വിറക്കുന്ന തെരുവുനായയെ പുതപ്പിച്ച്​ യുവതി

അങ്കാര: എൽമയുടെ നന്മ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്​. മഴയത്ത് തണുത്ത് വിറച്ച് തെരുവിൽ കിടന്ന നായയെ പുതപ്പിക്കുന്ന യുവതിയുടെ ഹൃദയസ്പർശിയായ കാഴ്​ച വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​. തുർ‌ക്കിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവമാണ്​ വീണ്ടും സൈബർ ലോകം ഏ‍റ്റെടുക്കുന്നത്.

ദുയ്​കു എൽമ എന്ന യുവതിയാണ്​ കാരുണ്യം നിറഞ്ഞ ഇൗ പ്രവൃത്തി ചെയ്​തത്​. ത​ുർക്കി സൊങ്കുൽഡക്കിലെ ഒരു തെരുവിൽ മഴയത്ത് കുട ചൂടി ഇറങ്ങുന്ന എൽമ തൊട്ടരികിൽ നനഞ്ഞു കുതിർന്ന്​ തണുത്ത്​ വിറച്ച്​ കിടക്കുന്ന നായ​െയ കാണുന്നതും ത​െൻറ സ്​കാർഫ്​ അഴിച്ചെടുത്ത്​ അതിനെ പുതപ്പിക്കുന്നതുമാണ്​ വിഡിയോയിലുള്ളത്​. സമീപത്തെ ഒരു സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായപ്പോഴാണ്​ സുഹൃത്തുക്കൾ വിഡിയോയിലുള്ളത്​ എൽമയാണെന്ന്​ തിരിച്ചറിഞ്ഞത്​.

പിന്നീട്​ ആയിരങ്ങളാണ്​ എൽമയുടെ നന്മ​െയ പ്രകീർത്തിച്ച്​ രംഗത്തെത്തിയത്​. ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ് ഓഫിസർ സുശാന്ത് നന്ദ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഇൗ വിഡിയോ പങ്കുവെച്ചപ്പോൾ എൽമയുടെ കാരുണ്യ പ്രവൃത്തിയെ പ്രശംസിച്ച്​ നിരവധി ​േപർ രംഗത്തെത്തി.

'ദൈവം നിങ്ങളുടെ സമ്പാദ്യമല്ല നോക്കുക, നിങ്ങളുടെ ഹൃദയത്തെയും പ്രവൃത്തികളെയുമാണ്​' എന്ന കുറിപ്പോടെയാണ് സുശാന്ത്​ വിഡിയോ പങ്കു​െവച്ചത്. 'മനുഷ്യത്വം നശിച്ചിട്ടില്ല' എന്ന കമ​േൻറാടെ നിരവധി പേരാണ് ഈ വിഡിയോ ഷെയർ ചെയ്​തത്​.

കഴിഞ്ഞ വർഷം വിഡിയോ വൈറലായപ്പോൾ 'ദി ഡോ​ഡോ' എന്ന ഒാൺലൈൻ മാധ്യമം എൽമയെ കണ്ടെത്തിയിരുന്നു. താൻ ചെയ്ത ചെറിയൊരു പ്രവൃത്തി ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റുമെന്ന് കരുതിയില്ലെന്നായിരുന്നു എൽമയുടെ പ്രതികരണം. 'നല്ല തണുത്ത കാലാവസ്ഥയായിരുന്നു അന്ന്​. ആ നായ തണുത്തുവിറച്ച്​ കിടക്കുന്നത്​ അധികനേരം നോക്കിനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല'- എൽമ പറയുന്നു.


Tags:    
News Summary - Woman's sweet gesture for a cold stray dog viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.