23 വർഷവും സാന്‍വിച്ച് മാത്രം കഴിച്ചു; മറ്റ് ഭക്ഷണങ്ങൾ കഴിക്കാൻ യുവതിയെ ഹിപ്നോട്ടിസം ചെയ്ത് മാതാപിതാക്കൾ

ഏതുനേരവും ഇഷ്ടമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കാന്‍ താൽപര്യപ്പെടുന്നവരാണ് നമ്മൾ. എന്നാൽ മാതാപിതാക്കളുടെ സമർദ്ദങ്ങളും ആരോഗ്യമുള്ള ശരീരവും വിചാരിച്ച് നമ്മുക്ക് അതിന് സാധിക്കാറില്ലെന്ന് മാത്രം. എന്നാൽ ഇംഗണ്ടിലെ കവന്‍ഡ്രിയിലുള്ള 25 വയസ്സുകാരി സിയോ സാഡ്‌ലർ കഴിഞ്ഞ 23 വർഷവും വെണ്ണപുരട്ടിയ സാൻവിച്ചുകൾ മാത്രമാണ് കഴിച്ചത്. മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ അതൊന്ന് രുചിച്ച് നോക്കാന്‍ പോലും അവൾ തയ്യാറായിരുന്നില്ല.

സിയോ കുട്ടിയായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ അവൾക്ക് നിരവധി ഭക്ഷണങ്ങൾ പരിചയപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ അതിലൊന്നും അവൾക്ക് ഒരു താൽപര്യവും തോന്നിയിരുന്നില്ല. പലപ്പോഴും ഇതിന്‍റെ പേരിൽ താനും മാതാപിതാക്കളും വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് സിയോ പറഞ്ഞു. കാലങ്ങൾക്ക് ശേഷം അവളുടെ ഭക്ഷണശൈലി കാരണം തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗം ഉണ്ടെന്ന് പരിശോധന‍യിൽ കണ്ടെത്തി.

ഇതോടെ മകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അസുഖത്തിൽ നിന്ന് അതിജീവിക്കാനും സിയോയുടെ ഭക്ഷണശൈലി മാറ്റേണ്ടത് അത്യാവശ്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. പക്ഷേ അവളെ മറ്റ് ഭക്ഷണങ്ങൾ കഴിപ്പിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. ഒടുവിൽ അനുരഞ്ജിപ്പിക്കാന്‍ അവർക്ക് ഹിപ്നോട്ടിസം തന്നെ ചെയ്യേണ്ടിവന്നു.

ഭക്ഷണശൈലിയുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്നവരെ മുമ്പും സഹായിച്ചിട്ടുള്ള ഹിപ്നോതെറാപ്പിസ്റ്റ് ഡേവിഡ് കിൽമുറിയാണ് സിയോയെയും ഹിപ്നോട്ടിസം ചെയ്തത്. ദിവസവും രണ്ട് മണിക്കൂർ ഹിപ്നോതെറാപ്പി സെഷന് ശേഷം സിയോയിൽ കാര്യമായ മാറ്റങ്ങൾ കണ്ടു. ഇതുവരെ കഴിച്ചിട്ടില്ലാത്ത നിരവധി പഴങ്ങളും പച്ചക്കറികളും അവൾ കഴിച്ച് തുടങ്ങി. ഈ ഭക്ഷണങ്ങൾക്കൊക്കെ ഇത്ര രുചിയുണ്ടെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അവൾ അതിനുശേഷം അഭിപ്രായപ്പെട്ടത്.

അടുത്ത വർഷം മാർച്ചിൽ സിയോയുടെ വിവാഹം നടക്കുകയാണ്. തന്‍റെ വിവാഹത്തിന് സാന്‍വിച്ച് അല്ലാത്ത എല്ലാവിഭവങ്ങളും താന്‍ കഴിക്കുമെന്നാണ് അവൾ പറ‍യുന്നത്.

Tags:    
News Summary - Woman who only ate sandwiches of chips for 23 years hypnotised into eating proper meal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.