വിസ്മയങ്ങളുടെ കലവറയാണ് ജന്തുലോകം. നമ്മള്‍ക്ക് അപരിചിതമായ ഒട്ടനവധി കൗതുകങ്ങളാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്. ജന്തുലോകത്തെ കൗതുകങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എക്കാലവും വൈറലാണ്. മഴവില്‍ നിറത്തില്‍ തിളങ്ങുന്ന ഒരു കൂറ്റന്‍ പാമ്പിന്റെ വിഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വിസ്മയം തീര്‍ക്കുന്നത്.
കൂറ്റനൊരു മഴവില്‍ പാമ്പിനെ കഴുത്തിലണിഞ്ഞ് നില്‍ക്കുന്ന സ്ത്രീയുടെ വിഡിയോയാണ് thereptilezoo എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കപ്പെട്ടത്. നീല, ചുവപ്പ് നിറങ്ങളില്‍ തിളങ്ങുന്ന ദേഹത്തോടെയുള്ള പാമ്പിനെ കണ്ടാല്‍ ആരുമൊന്ന് വിസ്മയിക്കും.
പാമ്പിന്റെ മറ്റ് വിഡിയോകളും സമൂഹമാധ്യമങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.