'ഈ ആനയെ നമ്മൾ നടത്തിയെങ്കിൽ എന്തും സാധ്യം' -കൃത്രിമകാലിൽ നടക്കുന്ന ആനയുടെ വിഡിയോ വൈറൽ

മനുഷ്യൻ കൃത്രിമകാൽ ഉപയോഗിച്ച്​ നടക്കുന്നത്​ സാധാരണയാണല്ലോ. എന്നാൽ, ഒരു പിടിയാന കൃത്രിമകാൽ ഉപയോഗിച്ച്​ നടക്കുന്ന വിഡിയോ ഏ​റ്റെടുത്തിരിക്കുകയാണ്​ സമൂഹമാധ്യമങ്ങളിലെ മൃഗസ്​നേഹികൾ. തായ്​ലന്‍റിലെ മോഷ എന്ന ആനയുടെ വിഡിയോ ആണിത്​. അറിയാതെ മൈനിൽ ചവിട്ടിയതിനെ തുടർന്നാണ്​ മോഷക്ക്​ കാൽ നഷ്​ടമാകുന്നത്​. തുടർന്ന്​ മോഷയുടെ പരിപാലകർ അവൾക്ക്​ കൃത്രിമകാൽ വെച്ച്​ കൊടുക്കുകയായിരുന്നു.

2020 നവംബറിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ഐ.എഫ്​.എസ്​ ഉദ്യോഗസ്​ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതോടെയാണ്​ വീണ്ടും മൃഗസ്​നേഹികൾ ഏറ്റെടുത്തത്​. 'ഈ ആനയെ നമുക്ക്​ നടത്താൻ സാധിച്ചു എങ്കിൽ ഒന്നും അസാധ്യമല്ല' എന്ന കാപ്​ഷനോടെയാണ്​ അദ്ദേഹം മോഷയുടെ വിഡിയോ പങ്കുവെച്ചത്​.

കാൽ മുറിച്ചുമാറ്റിയ ഭാഗത്ത്​ ടാൽകം പൗഡർ നല്ലതുപോലെ ഇട്ട ശേഷമാണ്​ ആനക്ക്​ കൃത്രിമകാൽ വെച്ചുപിടിപ്പിക്കുന്നത്​. 'ഇതാണ്​ യഥാർഥ മൃഗസ്​നേഹം', 'നമ്മുടെ കർത്തവ്യം സ്​നേഹത്തോടെയും കരുതലോടെയും ചെയ്​താൽ അസാധ്യമായി ഒന്നുമില്ല', 'ആനകൾ നമ്മുടെ സ്​നേഹം അർഹിക്കുന്നു' തുടങ്ങിയ കമന്‍റുകളാണ്​ പോസ്റ്റിന്​ ലഭിച്ചത്​. 

Tags:    
News Summary - Video of elephant with prosthetic leg went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.