എല്ലാ പെൺകുട്ടികളും ഇത്​ പഠിക്കണം; വിവാഹ വസ്ത്രത്തിൽ ആയോധനകല അവതരിപ്പിച്ച്​ നിഷയുടെ ബോധവത്​കരണം -വീഡിയോ വൈറൽ

ചെന്നൈ: വിവാഹവേദിയിൽ വധു നൃത്തം ചെയ്യുന്നതിന്‍റെയും ചെണ്ട​ െകാട്ടുന്നതിന്‍റെയുമൊക്കെ വീഡിയോകൾ ഇപ്പോൾ സർവസാധാരണമാണ്​. ആയോധനകല അവതരിപ്പിക്കുന്നവരും കുറവല്ല. ഇപ്പോൾ നീളൻ വടിയും സുരുൾ വാളും (ഉറുമി) ഉപയോഗിച്ച്​ വിവാഹവേഷത്തിൽ സിലമ്പാട്ടം എന്ന ആയോധനകല അവതരിപ്പിക്കുന്ന വധുവിന്‍റെ വീഡിയോ വൈറലാകുകയാണ്​.

തമിഴ്​നാട്​ തൂത്തുക്കുടിയിലെ തിരുക്കൊളൂർ ഗ്രാമത്തിലെ പി. നിഷ എന്ന 22കാരിയാണ്​ ​​ഗ്രാമീണർക്കും വിവാഹത്തിൽ പ​​ങ്കെടുക്കാനെത്തിയ അതിഥികൾക്കും മുന്നിൽ സിലമ്പത്തിന്‍റെ അടിമുറയും വാൾപയറ്റും അവതരിപ്പിച്ചത്​. മൂന്നുവർഷമായി ആയോധനകല അഭ്യസിക്കുന്ന നിഷ എല്ലാ പെൺകുട്ടികളെയും ബോധവത്​കരിക്കുന്നത്​ ലക്ഷ്യമിട്ടാണ്​ വിവാഹസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞ്​ ഈ മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ഈ സാഹസത്തിന്​ മുതിർന്നത്​. വരൻ രാജ്​കുമാർ സർവ പിന്തുണയുമായി കൂടെ നിൽക്കുകയും ചെയ്​തു.

സ്വയംപ്രതിരോധ മാർ​ഗങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടതിന്‍റെ പ്രാധാന്യം പങ്കുവെക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് നിഷ പറഞ്ഞു. പൊലീസിൽ ചേർന്ന്​ നാടിനെ സേവിക്കണമെന്ന്​ ആഗ്രഹിക്കുന്ന നിഷ തന്നെ ആയോധനകല അഭ്യസിക്കാൻ വിട്ട അമ്മ മണിക്കാണ്​ എല്ലാ നന്ദിയും അർപ്പിക്കുന്നത്​. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളും ബന്ധുക്കളും നിഷയുടെ ഈ താൽപര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. നിഷയുടെ പ്രകടനം കണ്ട് ആർപ്പുവിളിച്ച്​ കാണികൾ കല്യാണം കളറാക്കുകയും ചെയ്​തു. 

Full View

Tags:    
News Summary - Tamil Nadu bride entertains guests with her martial arts skills during wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.