റൊട്ടിയുണ്ടാക്കി ബിൽഗേറ്റ്സ്; പ്രശംസിച്ച് മോദി
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് റൊട്ടിയുണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രമിലൂടെയാണ് റൊട്ടിയുണ്ടാക്കുന്ന വിഡിയോ അദ്ദേഹം പങ്കുവെച്ചത്. അമേരിക്കൻ സെലിബ്രിറ്റി ഷെഫ് എയ്തനൊപ്പമാണ് ബിൽ ഗേറ്റ്സ് റൊട്ടിയുണ്ടാക്കിയത്.
പിന്നാലെ വിഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. വിഡിയോ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മോദി നിങ്ങൾക്ക് ഇനിയും ഉണ്ടാക്കാവുന്ന ധാരാളം വിഭവങ്ങളുണ്ടെന്നും കുറിച്ചു.
എയ്തൻ ബിൽ ഗേറ്റ്സിനെ റൊട്ടിയുണ്ടാക്കാൻ പഠിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ഞങ്ങൾ ഒരുമിച്ച് ഇന്ത്യൻ റൊട്ടി ഉണ്ടാക്കി. ഇന്ത്യയിലെ ബീഹാറിൽ നിന്ന് എയ്തൻ തിരിച്ചെത്തി. ഗോതമ്പ് കർഷകരുമായും "ദിദി കി രസോയി" കമ്മ്യൂണിറ്റി കാന്റീനുകളിൽ നിന്നുള്ള സ്ത്രീകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി, മികച്ച റൊട്ടിയുണ്ടാക്കുന്നതിൽ വൈദഗ്ദ്ധ്യം നേടി. -ബിൽ ഗേസ്റ്റ്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.