ആർട്ടിക് പ്രദേശത്തെ അതിമനോഹരമായ മഞ്ഞുമൂടിയ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ഒരു ധ്രുവക്കരടി 'തീ ശ്വസിക്കുന്ന' ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജോഷ് അനൻ 2015ൽ പകർത്തിയ ചിത്രമാണ് ഇന്റർനെറ്റിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. 1.1മില്യൺ പേരാണ് ഫോട്ടോ കണ്ടത്. 27,900 ലൈക്കുകളും ലഭിച്ചു.
ആർട്ടിക്കിൽ സൂര്യൻ ഉദിച്ചുവരുന്ന സമയത്ത്, അതിനടുത്ത് മുഖമുയർത്തി നിൽക്കുന്ന ധ്രുവക്കരടിയെ ആണ് ഫോട്ടോഗ്രാഫർ പകർത്തിയത്. ഫോട്ടോ കാണുമ്പോൾ ധ്രുവക്കരടി തീ ശ്വസിക്കുന്നതു പോലെ തന്നെ തോന്നും.
ധ്രുവക്കരടിയുടെ ശ്വാസം ഉദയസൂര്യന്റെ നേരിയ ഓറഞ്ച് വെളിച്ചം പിടിച്ചെടുക്കുന്നതിനാൽ ചിത്രത്തിന് വല്ലാത്തൊരു മാന്ത്രികത അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.