Posted On
date_range Updated On
date_range ദുരൂഹതയുയർത്തി ചെമ്മരിയാടുകളുടെ അസ്വാഭാവിക പെരുമാറ്റം; ആശങ്കയിൽ പ്രദേശവാസികൾ; വൈറലായി വിഡിയോ
12ദിവസമായി തുടർച്ചയായി വട്ടം ചുറ്റുന്ന ഒരുകൂട്ടം ചെമ്മരിയാടുകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. വടക്കൻ ചൈനയിലെ ഒരു ഫാമിലാണ് ഈ വിചിത്രസംഭവം. ഘടികാര ദിശയിൽ നിരതെറ്റാതെ ആടുകൾ നീങ്ങുന്നത് വിഡിയോയിൽ കാണാം. കുറച്ച് ആടുകൾ ആദ്യം വട്ടം ചുറ്റാൻ തുടങ്ങിയെന്നും പിന്നീട് കൂടുതൽ ആടുകൾ ഇവയോടപ്പം ചേരുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ.
'ദി ഗ്രേറ്റ് ഷീപ്പ് മിസ്റ്ററി' എന്ന കുറിപ്പോടെ ചൈനയിലെ പ്രദേശികമാധ്യമമായ 'പീപ്പിൾ ഡെയിലി'യാണ് ഈ വിഡിയോ ആദ്യമായി ട്വിറ്ററിൽ പങ്കുവെച്ചത്. ഇപ്പോഴും ആടുകളുടെ പെരുമാറ്റത്തിന്‍റെ കാരണം ദുരൂഹമായി തുടരുകയാണ്. എന്നാൽ ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമാം ആടുകൾ ഇങ്ങനെ പെരുമാറുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.