ആ അഞ്ചുദിനങ്ങൾ... 25 വർഷം പഴക്കമുള്ള സാനിറ്ററി പാഡിന്റെ പരസ്യം പങ്കുവെച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ സജീവമാണ് കേന്ദ്ര വനിത,ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രസകരമായ പല സംഭവങ്ങളുടെയും പോസ്റ്റുകളും ചിത്രങ്ങളും അവർ പങ്കുവെക്കാറുണ്ട്. ഇപ്പോൾ 25 വർഷം മുമ്പ് താൻ ആദ്യമായി അഭിനയിച്ച ഒരു പരസ്യത്തെ കുറിച്ച് പറയുകയാണ് സ്മൃതി. അക്കാലത്ത് ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നത് പോലും നിഷിദ്ധമായിരുന്നു. അപ്പോഴാണ് ആർത്തവ ശുചിത്വത്തെ കുറിച്ച് അ​വബോധം നൽകാൻ സാനിറ്റഡി പാഡിന്റെ പരസ്യവുമായി സ്തൃതി എത്തുന്നത്. ആർത്തവത്തെ കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ അവസാനിപ്പിക്കുകയും പരസ്യത്തിന്റെ ലക്ഷ്യമായിരുന്നു. വിസ്പർ കമ്പനിയുടെ പരസ്യമായിരുന്നു അത്.

ആ അഞ്ചുദിനങ്ങൾ...എന്നു പറഞ്ഞുകൊണ്ടാണ് സ്ത്രീകളുടെ ആർത്തവ ചക്രത്തെ കുറിച്ച് പരസ്യം തുടങ്ങുന്നത്.നിങ്ങൾക്ക് പ്രായവും ബുദ്ധിയും കൈവന്നിരിക്കുന്നു എന്ന് തെളിയിക്കാനുള്ള ദൈവത്തിന്റെ ബുദ്ധിപരമായ നീക്കമാണ് ആർത്തവം എന്നാണ് സ്മൃതി ഇറാനി പറയുന്നത്.

''25 വർഷം മുമ്പുള്ള എന്റെ ആദ്യ പരസ്യം വിസ്പർ കമ്പനിക്കൊപ്പമായിരുന്നു. എന്നാൽ ഞാൻ ചെയ്ത പരസ്യം എല്ലാവർക്കും സുപരിചിതമായ ഒന്നല്ല. ഗ്ലാമർ അടിസ്ഥാനമാക്കിയുള്ള ഒരു മോഡലിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ അന്ന് ഇത്തരത്തിലുള്ള പരസ്യം കാരണമാകുമായിരുന്നു. അതിനാൽ പലരും അതിൽ അഭിനയിക്കുന്നതിന് വിമുഖത കാണിച്ചു. എന്നാൽ എനിക്ക് കാമറക്കു മുന്നിൽ മുഖം കാണിക്കേണ്ടത് അത്യാവശ്യമായതിനാൽ ഒ.കെ പറഞ്ഞു. അന്നുതൊട്ട് പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ​'' എന്നാണ് പരസ്യത്തിന്റെ വിഡിയോ പങ്കുവെച്ച് സ്മൃതി കുറിച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ പ്രതികരണവുമായി എത്തിയത്. പരസ്യം കണ്ടിരുന്നുവെന്ന് എന്നാൽ അതിൽ അഭിനയിച്ചത് സ്മൃതി ഇറാനിയാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഒരാൾ കുറിച്ചത്.

ആർത്തവം ഒരിക്കലും ഒരു രോഗമല്ലെന്ന് സ്മൃതി വിശദീകരിക്കുന്നുണ്ട്. എല്ലാ സ്ത്രീകളും അത് അനുഭവിച്ചറിഞ്ഞവരാണ്. ആർത്തവകാലത്ത് വിസ്പർ പോലുള്ള കമ്പനികളുടെ സാനിറ്ററി പാഡുകൾ സ്ത്രീകളെ ഒരുപാട് സഹായിച്ചുവെന്നും കേന്ദ്രമന്ത്രി അടിവരയിടുന്നു.

Tags:    
News Summary - Smriti Irani shares her 25 year old ad on menstrual hygiene and breaking taboo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.