ചെങ്കടലില്‍ താഴ്ന്നു പറന്നു; പാരാഗ്ലൈഡറുടെ കാലില്‍ കടിച്ച് സ്രാവ് -വിഡിയോ

ചെങ്കടലിലൂടെ താഴ്ന്നുപറന്ന പാരാഗ്ലൈഡര്‍ ആക്രമണകാരിയായ സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. അപ്രതീക്ഷിതമായി എത്തിയ സ്രാവ് കാലില്‍ കടിച്ചെങ്കിലും പാരാഗ്ലൈഡര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ജോര്‍ദാനില്‍ നിന്നുള്ള 37കാരനായ പാരാഗ്ലൈഡറാണ് അകാബ കടലിടുക്കില്‍ ചെങ്കടലിന് മുകളിലൂടെ പാരാഗ്ലൈഡിങ് നടത്തിയത്. താഴ്ന്ന് പറന്ന് ജലോപരിതലത്തില്‍ തൊട്ടതും സ്രാവ് കുതിച്ചുയര്‍ന്ന് വാപിളര്‍ക്കുകയായിരുന്നു. കാലില്‍ കടിച്ചെങ്കിലും ഇയാള്‍ക്ക് രക്ഷപ്പെടാനായി.

Full View

ഉടന്‍ തന്നെ പാരാഗ്ലൈഡറെ ജോര്‍ദാനിലെ പ്രിന്‍സ് ഹാഷിം സൈനിക ആശുപത്രിയിലെത്തിച്ചു. കാലിന്റെ പിന്‍ഭാഗത്തെ പേശികള്‍ സ്രാവ് കടിച്ചെടുത്ത നിലയിലാണ്.

Tags:    
News Summary - Shark Bites Off Paraglider's Foot in Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.