'വിശക്കുന്നെങ്കിൽ നിങ്ങള്‍ക്ക് ഒരു പൊതിയെടുക്കാം' -സഫ്രീനയുടെ ​ഈ ചായ്​പിൽ വിശക്കുന്നവന്​ സൗജന്യ ഭക്ഷണമുണ്ട്​

ചെന്നൈ: സഫ്രീന എന്നാൽ യാത്രക്കാരി എന്നാണ്​ അർഥം. കാരുണ്യം നിറഞ്ഞ പ്രവൃത്തിയിലൂടെ മനുഷ്യ മനസ്സിലേക്ക്​ യാത്ര നടത്തുകയാണ്​ കോയമ്പത്തൂരി​ൽ തെരുവോര ബിരിയാണി കട നടത്തുന്ന സഫ്രീന എന്ന യുവതി. വിശന്നുവരുന്നവന്​ എന്നും ഇവിടെ സൗജന്യ ഭക്ഷണമുണ്ട്​. കടയുടെ മുന്നിൽ വെച്ചിരിക്കുന്ന കാർഡ്​ ബോർഡ്​ പെട്ടിയി​ൽ എപ്പോഴുമുണ്ടാകും രണ്ട്​ ​ഭക്ഷണപൊതി. ഒപ്പം, 'വിശക്കുന്നെങ്കിൽ ഇതിൽ നിന്നൊരു പൊതി എടുക്കാം' എന്നെഴുതിയ ബോർഡും.

Full View

കോയമ്പത്തൂര്‍ പുലിയക്കുളം ഭാഗത്താണ്​ സ​ഫ്രീനയുടെ തെരുവോര ബിരിയാണി കട. ഇതിനെ കടയെന്ന്​ വിളിക്കുന്നത്​ ഒരു ആഡംബരമായി പോകുമെന്ന്​ സഫ്രീന തന്നെ പറയുന്നു. വെയിലിൽ നിന്ന്​ തണലേകാൻ ഏതോ കമ്പനിയുടെ പരസ്യമുള്ള വലിയ മൂന്ന്​ കുടകൾ, ഇരിക്കാൻ രണ്ടോ മൂന്നോ കസേരകൾ, ഒരു മേശ, വീട്ടിൽ നിന്ന്​ ഉണ്ടാക്കി കൊണ്ട​ുവരുന്ന ബിരിയാണി വെക്കാൻ ഒരു ടീപോയ്​... ഇത്രയേ ഉള്ളൂ സഫ്രീനയു​െട 'ചായ്​പി​ലെ' സംവിധാനങ്ങൾ.


20 രൂപക്കാണ്​ ഒരു ബിരിയാണി പൊതി ഇവിടെ വിൽക്കുന്നത്​. സഫ്രീനയുടെ കടയെ കുറിച്ച്​ കഴിഞ്ഞ മാസം ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇപ്പോൾ തമിഴ്​ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ആർ.​െജ. ബാലാജി ട്വിറ്ററിൽ സഫ്രീനയുടെ ​േഫാ​ട്ടോകൾ പങ്കുവെച്ചതോടെ കോയമ്പത്തൂരിലെ ഈ കാരുണ്യ തുരുത്ത്​ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്​. 'മനുഷ്യത്വം അതിന്‍റെ മികച്ച രൂപത്തിൽ' എന്ന കാപ്​ഷനോടെയാണ്​ ബാലാജി സഫ്രീനയെ പരിചയപ്പെടുത്തിയത്​. മികച്ച പ്രതികരണങ്ങളാണ് ട്വീറ്റിന്​ ലഭിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് പലരും കമന്‍റ്​ ചെയ്​തു. 

Tags:    
News Summary - Safreena is distributing free biryani to poor people in Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.