ട്രെയിനിൽനിന്ന്​ കാൽവഴുതി വീണ ഗർഭിണിയെ രക്ഷപ്പെടുത്തി പൊലീസുകാരൻ; ദൃശ്യങ്ങൾ വൈറൽ

മുംബൈ: ട്രെയിനിൽനിന്ന്​​ കാൽവഴുതി വീണ ഗർഭിണിക്ക്​ രക്ഷനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്​സ്​ കോൺസ്റ്റബ്​ൾ. മഹാരാഷ്​ട്രയിലെ കല്യാൺ റെയിൽവേ സ്​റ്റേഷനിൽ തിങ്കളാഴ്ചയാണ്​​ സംഭവം.

ട്രെയിൻ സ്​റ്റേഷനിൽനിന്ന്​ പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ വാതിലിന്​ സമീപമായിരുന്നു യുവതി. ഇതിനിടെ കാൽവഴുതി പ്ലാറ്റ്​ഫോമിനും പാളത്തിനും ഇടയിലേക്ക്​ വീണു. ഉടൻതന്നെ സമീപത്തുനിന്ന റെയിൽവേ പൊലീസ്​ ഉദ്യോഗസ്​ഥനായ എസ്​.ആർ. ഖാൻദേക്കർ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിയെ രക്ഷപ്പെടുത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്​തു. സെക്കന്‍റുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്​ഥന്​ അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തി.

ട്രെയിൻ ഇറങ്ങുന്നതിനിടയിലും കയറുന്നതിനി​ടയിലുമുണ്ടാകുന്ന നിരവധി അപകടങ്ങള​ുടെയും ഉദ്യോഗസ്​ഥർ രക്ഷ​െപ്പടുത്തുന്നതിന്‍റെയും നിരവധി വിഡിയോകൾ ഇതിനുമുമ്പും പുറത്തുവന്നിരുന്നു. 

Tags:    
News Summary - RPF constable saves pregnant woman from slipping under train at Kalyan station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.