മോദി ഹിമാലയൻ ബാബയെന്ന്​ ആർ.ജി.വി; ഓക്സിജൻ ക്ഷാമത്തെ കുറിച്ച്​ ധാരണയില്ല, ഷേവെങ്കിലും ചെയ്യണമെന്ന്​ ഉപദേശം

കോവിഡ്​ മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ രാജ്യം മുഴുവൻ പോരാടുന്ന സാഹചര്യത്തിൽ രാജ്യത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാത്തതിന് നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച്​ ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ. മോദിയെ ഹിമാലയൻ ബാബ എന്ന്​ വിശേഷിപ്പിച്ച അദ്ദേഹം മോദിക്ക്​ രാജ്യത്തെ ബെഡി​െൻറയും ഓക്സിജ​െൻറയും ക്ഷാമത്തെക്കുറിച്ച് ഒരറിവുമില്ലാത്തതിൽ യാതൊരു അത്ഭുതവുമില്ലെന്നും പറഞ്ഞു. 'ഇതുപോലെ കാണപ്പെടുന്ന ഒരു പ്രധാനമന്ത്രിയുള്ളതിൽ സത്യസന്ധമായി എനിക്ക് നാണക്കേട്​ തോന്നുന്നു. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ' എന്നും രാം ഗോപാൽ വർമ മോദിയുടെ താടി നീട്ടിയ ലുക്ക്​ പരാമർശിച്ചുകൊണ്ട്​ പറഞ്ഞു.

ഇദ്ദേഹത്തെ കാണാൻ ശരിക്കും മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു. അതുകൊണ്ട്​ തന്നെ യഥാർത്ഥ ലോകത്തിലെ ബെഡി​െൻറയും ഓക്സിജ​െൻറയും ക്ഷാമത്തെക്കുറിച്ച് ഒരറിവും അയാൾക്കില്ലാത്തതിൽ ഒരു അത്ഭുതവുമില്ല. ഇതുപോലെ കാണപ്പെടുന്ന ഒരു പ്രധാനമന്ത്രിയുള്ളതിൽ സത്യസന്ധമായി എനിക്ക് നാണക്കേട്​ തോന്നുന്നു. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാർ. -രാം ഗോപാൽ വർമ ട്വീറ്റ്​ ചെയ്​തു.


Tags:    
News Summary - RGV calls Narendra Modi a Himalayan Baba urges to have a shave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.