ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവെച്ച് രൺബീർ കപൂറും ആലിയ ഭട്ടും, വൈറലായി വിവാഹ ദൃശ്യങ്ങൾ

ന്യുഡൽഹി: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹചിത്രങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. വിവാഹത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിൽ രൺബീർ കപൂറും ആലിയ ഭട്ടും ഒരുമിച്ച് ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷാരൂഖ് ഖാന്‍റെ ദിൽ സേ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്.

വിഡിയോ കാണാം

കൂടാതെ ബോളിവുഡ് സംവിധായകനായ കരൺ ജോഹറിനൊപ്പം ആലിയ ഭട്ട് നൃത്തം ചെയ്യുന്ന വിഡിയയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് സിനിമയിലേക്കെത്തുന്നത്. ഇന്‍സ്റ്റന്‍റ് ബോളിവുഡെന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോകൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ 14ന് മുംബൈയിലെ രൺബീർ കപൂറിന്‍റെ വീട്ടിൽ വെച്ചാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. അയാന്‍ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏകദേശം അഞ്ച് വർഷത്തോളം ഡേറ്റിങ് നടത്തിയതിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. 

Tags:    
News Summary - Ranbir Kapoor, Alia Bhatt Wedding: Viral - The Newlyweds Danced To Shah Rukh Khan Songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.