'അപായ സൂചന'എന്ന്​ പറഞ്ഞാൽ ഇതാണ്​; വളർത്തു പൂച്ചയെ കുറിച്ച് യുവതി സ്​ഥാപിച്ച ബോർഡ് വൈറൽ

ഒറിഗോൺ (യു.എസ്​): സ്വന്തം വളർത്തു പൂച്ച അയൽക്കാരുടെയും മറ്റും സാധനങ്ങൾ വീട്ടിലേക്ക്​ എടുത്ത്​ കൊണ്ടുവരാൻ തുടങ്ങിയതോടെ ഒരു ബോർഡ് സ്ഥാപിച്ചിതായിരുന്നു ഒറിഗോൺ സ്വദേശിയായ കേറ്റ് ഫെൽമെറ്റ്. എന്നാൽ ഈ 'അപായ സൂചന'ബോർഡ് വീടും നാടും കടന്ന് വൈറലായി മാറിയതോടെ കൊച്ചു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് എസ്​മിയെന്ന പൂച്ചക്കുട്ടി.

കുറച്ച് കൈയ്യുറകൾ ഒരു കയറിൽ തൂക്കിയിട്ടശേഷം 'എ​െൻറ പൂച്ചയൊരു കള്ളിയാണ്. ഇതിൽ നിങ്ങളുടെ എന്തെങ്കിലും ഉണ്ടെങ്കിൽ എടുക്കാം ' എന്നാണ് കേറ്റ് ഫെൽമെറ്റ് എഴുതിയത്.

അയൽക്കാർക്ക് എസ്​മിയുടെ സ്വഭാവം മനസിലാക്കാൻ വേണ്ടിയായിരുന്നു അവർ അങ്ങനെ ചെയ്തത്. എന്നാൽ സംഗതി വൈറലായതോടെ ആളുകൾ വന്ന് ഫോട്ടോയെടുക്കാൻ തുടങ്ങിയതായി അവർ പറഞ്ഞു.

സുരക്ഷിതമായ സ്ഥലത്തേക്ക് ചില സാധനങ്ങൾ മാറ്റുന്നതോ, ത​െൻറ യജമാനന് സമ്മാനമായി വല്ലതും കരുതുന്നതായോ ഇതിനെ വ്യാഖ്യാനിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.ബോർഡ്​ വെച്ചതോടെ നിരവധിയാളുകൾക്ക്​ തങ്ങളുടെ നഷ്​ടപ്പെട്ടുപോയ സാധനങ്ങൾ തിരിച്ചുകിട്ടി. 

Tags:    
News Summary - Oregon Woman's hilarious warning to neighbours about her pet cat goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.