ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന വൺ-വേഡ് ട്രെൻഡിനൊപ്പം ചേർന്ന് പ്രമുഖർ. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെൻഡുൽകർ 'ക്രിക്കറ്റ്' എന്ന് ട്വീറ്റ് ചെയ്തപ്പോൾ, യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ എഴുതിയത് 'ഡെമോക്രസി' എന്നാണ്. നിരവധി പേരും പ്രമുഖ സ്ഥാപനങ്ങളുമാണ് ട്രെൻഡിനൊപ്പം ചേർന്ന് തങ്ങളുമായി ബന്ധപ്പെട്ട ഒറ്റവാക്കുകൾ ട്വീറ്റ് ചെയ്യുന്നത്.
വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഏറ്റവും അടുത്തുനിൽക്കുന്ന ഒറ്റവാക്കുകളാണ് ട്വീറ്റ് ചെയ്യുന്നത്. പ്രമുഖ സ്ഥാപനങ്ങളും ട്രെൻഡിനൊപ്പം ചേർന്നിട്ടുണ്ട്.
മാധ്യമസ്ഥാപനമായ ദ വാഷിങ്ടൺ പോസ്റ്റ് ട്വീറ്റ് ചെയ്തത് 'ന്യൂസ്' എന്നാണ്. 'റേഡിയോ' എന്ന് നാഷണൽ പബ്ലിക് റേഡിയോ ട്വീറ്റ് ചെയ്തു.
പ്രമുഖ ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ബോൺവോയ് 'ഹോട്ടൽസ്' എന്നാണ് ട്വീറ്റ് ചെയ്തത്. 'യൂണിവേഴ്സ്' എന്നായിരുന്നു നാസയുടെ ട്വീറ്റ്.
യു.എസിലെ ട്രെയിൻ സർവിസ് സ്ഥാപനമായ ആംട്രാകിന്‍റെ ട്വീറ്റാണ് വൺ-വേഡ് ട്രെൻഡിന് തുടക്കമിട്ടതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ആംട്രാക്കിന്‍റെ ഒഫീഷ്യൽ ഹാൻഡിലിൽ നിന്നും 'ട്രെയിൻസ്' എന്ന ഒരു വാക്ക് മാത്രമുള്ള ട്വീറ്റ് വന്നിരുന്നു. ഇതുകൊണ്ട് സ്ഥാപനം ഉദ്ദേശിച്ചതെന്താണെന്ന് ആളുകൾക്ക് വ്യക്തമായില്ലെങ്കിലും, ട്വീറ്റ് തരംഗമാവുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുമായിരുന്നു.
wrestling
— WWE (@WWE) September 1, 2022
Football
— FIFA World Cup (@FIFAWorldCup) September 1, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.