'ഇത് യൂറോപ്പല്ല, ഹരിതാഭയും വൃത്തിയുമുളള ഷിംല'- ചിത്രം പങ്കുവെച്ച് നോർവീജിയൻ നയതന്ത്രജ്ഞൻ

നോർവീജിയൻ നയതന്ത്രജ്ഞനും മുൻ രാഷ്ട്രീയക്കാരനുമായ എറിക് സോൾഹൈം തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രകൃതി സൗന്ദര്യങ്ങളും വൃത്തിയുമെല്ലാം യൂറോപ്പിലാണ് കൂടുതലുള്ളതെന്ന മിഥ്യാധാരണകളെ പൊളിച്ചുകൊണ്ട് ഷിംലയുടെ മനംമയക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

യുനൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്‍റെ മുന്‍ എക്സിക്യൂട്ടീവ് ചെയർമാനായ എറിക് സോൾഹൈം മുടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന ഷിംലയിലെ ഒരു ഹിൽസ്റ്റേഷന്‍റെ ചിത്രമാണ് പങ്കുവെച്ചത്

ചിത്രത്തിന് വലിയപ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഇന്ത്യയെക്കുറിച്ച് പൊതുധാരണകൾ തിരുത്താന്‍ ശ്രമിച്ചതിൽ നന്ദിയുണ്ടെന്നാണ് ഒരു ഇന്ത്യാക്കാരന്‍ മറുപടിയായി പറഞ്ഞത്. നേരത്തെ കർണാടകയിലെ ഒരു ബീച്ച്‌സൈഡ് റോഡിന്റെ ഏരിയൽ ഷോട്ട് എറിക് സോൾഹൈം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. കർണാടകയിലെ ബൈന്ദൂരിവിലുള്ള മറവാന്തെ ബീച്ചിന്‍റെ പരിസരത്തെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സൈക്ലിംഗ് റൂട്ടെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.  


Tags:    
News Summary - ‘Not Europe but clean and green Shimla’: Norwegian Diplomat Erik Solheim shares picture of 'Incredible India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.