താഴ്വാരത്തെ മൂടി മേഘങ്ങൾ; വൈറലായി നാഗാലാന്‍റിൽ നിന്നുള്ള കാഴ്ച -VIDEO

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നാഗാലാന്‍റ്. നാഗാലാന്‍റിൽ നിന്നുള്ള പുതിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. നാഗാലാന്‍റ് മന്ത്രി ടെംജെൻ ഇമ്‌ന അലോങ് ആണ് നാഗാലാന്‍റിന്‍റെ പ്രകൃതിഭംഗി ഒപ്പിയെടുത്ത വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. നാഗാലാന്‍റിലെ താഴ്വരയിലൂടെ ഒഴുകിവരുന്ന മേഘങ്ങളുടെ നയനമനോഹരമായ കാഴ്ചകൾ വിഡിയോയിൽ കാണാം.

താഴ്വരകളിലൂടെ ഒഴുകി മേഘങ്ങൾ, സ്ഥലമേതാണെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ -വിഡിയോ പങ്കുവെച്ച് കൊണ്ട് ടെംജെൻ ഇമ്‌ന കുറിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ താഴ്വാരത്തെ മേഘങ്ങൾ മൂടുന്നത് വിഡിയോയിൽ കാണാം. പ്രദേശത്തെ ഉദയവും അസ്തമയവും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

വിഡിയോ പങ്കുവെച്ച് കുറഞ്ഞസമയത്തിനുള്ളിൽ തന്നെ വൈറലാവുകയായിരുന്നു. നിരവധിപേരാണ് വിഡിയോക്ക് പ്രതികരണവുമായി എത്തിയത്. ഇത് നാഗാലാന്‍റിലെ ഏതെങ്കിലും നഗരമായിരിക്കും എന്ന് ഒരാൾ കമന്‍റ് ചെയ്തപ്പോൾ നാഗാലാന്‍റിന്‍റെ തലസ്ഥാനമായ കൊഹിമയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

നേരത്തെ തന്‍റെ ആദ്യത്തെ ഡൽഹിയാത്രയെക്കുറിച്ചുള്ള അനുഭവങ്ങൾ ടെംജെൻ ഇമ്‌ന അലോംഗ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായിരുന്നു. നാഗാലാന്‍റിലെ ഉന്നത വിദ്യാഭ്യാസ, ഗോത്രകാര്യ മന്ത്രിയാണ് ഇമ്‌ന.

Tags:    
News Summary - Nagaland Minister Shares Video of Clouds Floating Down Valley On Twitter, Asks Users To Identify Place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.