'റാസ്​പുടിൻ' ഗാനത്തിന്​ തകർത്താടി​​ മലയാളി മെഡിക്കൽ വിദ്യാർഥികൾ; വൈറൽ വിഡിയോ

ന്യൂഡൽഹി: ബോണി എം ബാൻഡിന്‍റെ 'റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ' എന്ന്​ തുടങ്ങുന്ന ഗാനം ലോകപ്രശസ്​തമാണ്. ​ഈ ഗാനത്തിന്​ ചുവടുവെച്ച രണ്ട്​ മലയാളി മെഡിക്കൽ വിദ്യാർഥികളാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ.

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി എം. ഓംകുമാറും നവീൻ കെ. റസാഖുമാണ്​ സ്​റ്റൈലിഷ്​ സ്​റ്റെപ്പുകളുമായി അരങ്ങ്​ തകർത്തത്​. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ്​ വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്​.

നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്​. തിരക്കിട്ട ജീവിതത്തിനിടയിൽ വീണുകിട്ടുന്ന വിലയേറിയ ഒഴുവുസമയമാണ് ഇവർ ഇത്തരത്തിൽ ചെലവിടുന്നത്.

മാരക ഫൂട്ട്​വർക്കുകളും, ഒരു രക്ഷയുമില്ലാത്ത ഭാവങ്ങളും അനായാസേനയുള്ള ചലനങ്ങളുമായി ഇരുവരും നെറ്റിസൺസിന്‍റെ ഹൃദയത്തിലേക്കാണ്​ ചുവടുവെച്ച്​ കയറിയത്​. വൈറൽ ഡാൻസേഴ്​സിന്‍റെ സ്​റ്റെപ്പുകളെ മാത്രമല്ല അവർ തെരഞ്ഞെടുത്ത ഗാനവും നന്നായിരിക്കുന്നുവെന്ന്​ അഭിനന്ദിക്കുന്നവരും കുറവല്ല.

പരീക്ഷ സമ്മർദ്ദങ്ങളിൽ നിന്നും ഇടവേള നേടാനായിട്ടാണ്​ ഇരുവരും കോളജിൽ വെച്ച്​ ഇഷ്​ടഗാനത്തിന്​ ചുവടുവെച്ചത്​. വെറും രണ്ട്​ മണിക്കൂറിനിടയിലാണ്​ ഈ ഡാൻസിങ്​ പരീക്ഷണം. ക്ലാസിന്​ ശേഷം കണ്ടുമുട്ടിയ ഇരുവരും യൂനിഫോമിൽ തന്നെ ഡാൻസ്​ ചെയ്യുകയായിരുന്നു.

30 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോ നവീനാണ്​ ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്​. ഇൻസ്റ്റഗ്രാം പോസ്റ്റിന്​​ ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത സംവിധായകനായ പ്രസന്ന സുജിത്ത് കൈയ്യടിച്ചിരുന്നു. നവീന്‍റെ ഇൻസ്റ്റ റീൽസ്​ വിഡിയോ ഇതിനോടകം 2.3 ദശലക്ഷം ആളുകൾ കണ്ടു.

സംഗതി ഹിറ്റായതോടെ വിഡിയോ ട്വിറ്ററിലും തരംഗമായി. ജാനകിയുടെ യൂട്യൂബ്​ ചാനലിലും വിഡിയോ പങ്കു​വെച്ചിട്ടുണ്ട്​. ട്വിറ്ററിൽ 2.7 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്​ വിഡിയോ.

Tags:    
News Summary - malayali Medical students janaki and naveen viral dance on Boney M rasputin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.