ചാമ്പിക്കോക്ക് പകരം കീച്ചിക്കോ; പുതിയ വിഡിയോയുമായി ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: മമ്മുട്ടി നായകനായെത്തിയ ഭീഷ്മപർവം റിലീസായതിനെ തുടർന്നാണ് ചാമ്പിക്കോ വിഡിയോ കേരളത്തിൽ തരംഗമായത്. സിനിമയെ അനുകരിച്ച് ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിന് മുമ്പ് ചാമ്പിക്കോ എന്ന പറയുന്ന വിഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പറന്ന് നടന്നത്. ഇൻസ്റ്റഗ്രാം റീൽസിലും യുട്യൂബിന്റെ ഷോർട്സിലുമെല്ലാം വ്യാപകമായി ഇത്തരം വീഡിയോകൾ പങ്കുവെക്കപ്പെട്ടു.


Full View


അധ്യാപകരും കുട്ടികളും മുതൽ രാഷ്ട്രീയനേതാക്കൾ വരെ ചാമ്പിക്കോ വിഡിയോയുമായി എത്തി. സി.പി.എം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ഗ്രൂപ്പ് ഫോട്ടോയും ചാമ്പിക്കോ വിഡിയോയായി പരിവർത്തനം ചെയ്യപ്പെട്ടു. ഇപ്പോൾ ചാമ്പിക്കോക്ക് പകരം കീച്ചിക്കോ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. ഫോട്ടോ എടുക്കുന്നതിന് മുമ്പ് ബോബി കീച്ചിക്കോ എന്ന് പറയുന്നതാണ് വിഡിയോയിൽ.

Tags:    
News Summary - Kichiko instead of Champiko; Bobby Chemmannoor with new video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.