പതിനായിരം ഒറ്റ രൂപ നാണയത്തുട്ടുമായി സ്ഥാനാർഥി, കുത്തിയിരുന്ന് എണ്ണി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍- വിഡിയോ വൈറൽ

ബംഗളൂരു: കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൊടിപൊടിക്കുമ്പോൾ പത്രികാസമർപ്പണ സമയത്ത് തന്നെ വാർത്തകളിൽ ഇടം നേടിയ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പതിനായിരം രൂപ ഇദ്ദേഹം എത്തിച്ചത് വോട്ടർമാരിൽ നിന്നും ശേഖരിച്ച ഒറ്റ രൂപ നാണയങ്ങളായാണ്.

യാദഗിരി നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി യങ്കപ്പയാണ് ജനങ്ങളിൽനിന്ന് പിരിച്ച പണം നൽകി പത്രിക സമര്‍പ്പിച്ചത്. യങ്കപ്പ നൽകിയ നാണയങ്ങൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

സ്വന്തം ജീവിതം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് യങ്കപ്പയുടെ പ്രഖ്യാപനം. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകളും പത്രികയും യങ്കപ്പയുടെ കൈവശം ഉണ്ടായിരുന്നു.

Tags:    
News Summary - Independent candidate, pays Rs 10,000 deposit money, in coins, collected from voters, Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.