പാൽവർണ്ണത്തിൽ മായികക്കാഴ്ചയൊരുക്കി ധൂത്​സാഗർ വെള്ളച്ചാട്ടം; മനംമയക്കി റെയിൽവേയുടെ വീഡിയോ



കാഴ്ച മറയ്​ക്കുന്ന മൂടൽമഞ്ഞിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ. ഒറ്റനോട്ടത്തിൽ ഇതാണ്​ തോന്നുക. പക്ഷേ, കനത്തമഴയും നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും മൂലം മുന്നോട്ട്​ നീങ്ങാനാകാതെ നിർത്തിയിട്ടിരിക്കുകയാണ്​ അതെന്ന്​ പിന്നീടാണ്​ മനസ്സിലാകുക. ബംഗളൂരു-ഗോവ റൂട്ടിലെ ധൂത്​സാഗർ വെള്ളച്ചാട്ടത്തിനരികിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്‍റെ വീഡിയോ റെയിൽവേ മന്ത്രാലയം തന്നെയാണ്​ ട്വിറ്ററിലൂടെ പുറത്തുവിട്ടത്​. ഇത്​ വൈറലാകുകയും ചെയ്​തു.

ഭഗ്​വാൻ മഹാവീർ സാങ്​ച്വറിയിലും പശ്​ചിമഘട്ടത്തിലെ മൊള്ളെം നാഷണൽ പാർക്കിലുമായി നിലകൊള്ളുന്നതാണ്​ ധൂത്​സാഗർ വെള്ളച്ചാട്ടം. പേര്​ സൂചിപ്പിക്കുന്നതുപോലെ നിറഞ്ഞൊഴുകു​േമ്പാൾ പാലൊഴുകും പോലെയാണ്​ ധൂത്​സാഗർ വെള്ളച്ചാട്ടം അനുഭവപ്പെടുക. പശ്​ചിമഘട്ടത്തിൽ നിന്ന്​ പനജിയി​ലേക്കുള്ള യാത്രക്കിടെ മ​​​​ണ്ഡോവി നദിയിൽ രൂപം കൊണ്ടിട്ടുള്ളതാണ്​ ധൂത്​സാഗർ. 310 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള ധൂത്​സാഗർ ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്​. നിബിഡ വനത്താൽ ചുറ്റ​പ്പെട്ട വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളും ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്​.

Tags:    
News Summary - Incredible sight of train passing through Dudhsagar waterfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.