'മകളുടെ വിവാഹമാണ്​,​ ബി.ജെ.പിക്കാർ വരരുത്'​ -ക്ഷണക്കത്തിൽ നിലപാട്​ വ്യക്​തമാക്കി കര്‍ഷക നേതാവ്

ചാണ്ഡിഗഡ്​: പലതരത്തിലുള്ള കൗതുകം വിവാഹ ക്ഷണക്കത്തുകളിൽ പരീക്ഷിക്കുന്നവരുണ്ട്​. അവയിൽ ചിലത്​ വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്​. എന്നാൽ, ഹരിയാനയിൽ നിന്നുള്ള ഈ ക്ഷണ​ക്കത്ത്​ തികച്ചും വ്യത്യസ്​തമാണ്​. തന്‍റെ മകളുടെ കല്യാണത്തിന്​ ബി.​െജ.പി, ആർ.എസ്​.എസ്​, ജെ.ജെ.പി നേതാക്കൾ വരേണ്ടതില്ലെന്ന്​ തീർത്ത്​ പറഞ്ഞിരിക്കുകയാണ്​ ഈ പിതാവ്​. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് രാജേഷ് ധങ്കാർ ആണ്​ മോദി സർക്കാറിന്‍റെ കർഷക ദ്രോഹ നിയമങ്ങൾക്കും നടപടികൾക്കുമെതിരെ ശക്​തമായ നിലപാടുമായി രംഗത്തെത്തിയത്​.

വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ വീര്യമുള്ള വിവാഹ ക്ഷണക്കത്ത്​. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമാണ്​ രാജേഷ് ധങ്കാർ. വരുന്ന ഡിസംബർ ഒന്നിന്​ നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് ക്ഷണക്കത്തിൽ അച്ചടിച്ചത്.

കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സഖ്യ സർക്കാരിനെതിരെ ഒരു വർഷമായി കർഷകർ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Haryana: Man prohibits BJP, RSS, JJP leaders from attending his daughter's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.