വിവാഹ വേദിയിൽവച്ച് വരനെ പൊതിരെ തല്ലി പിതാവ് -വിഡിയോ

വിവാഹ വേദിയിൽവച്ച് വരനെ പൊതിരെ തല്ലി പിതാവ്. ട്വിറ്ററിലാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ വരനും വധുവിനും ചുറ്റും നില്‍ക്കവെ ഒരാള്‍ കൈകൊണ്ട് വരന്‍റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നതാണ് വിഡിയോ.

വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോഴായിരുന്നു സംഭവം. സ്വന്തം കാലിൽ കിടന്ന ചെരുപ്പൂരിയാണ് പ്രായമായ ഒരാൾ വരനെ പൊതിരെ തല്ലിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിനക്ക് ഞങ്ങൾ വസ്തു വിറ്റിട്ടാണെങ്കിലും ബൈക്ക് വാങ്ങിത്തരാമെന്നും ഇപ്പോൾ മരുമകളുമായി വീട്ടിലേക്ക് പോകാനും വരനോട് തല്ലുന്നയാൾ പറയുന്നുണ്ട്. മരുമകളെ സന്തോഷത്തോടെ നോക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പിതാവ് വരന് മുന്നറിയിപ്പ് നൽകി.


സംസാരത്തിൽ നിന്ന് വരന്റെ പിതാവാണ് തല്ലുന്നയാൾ എന്നാണ് സൂചന. വരൻ വിവാഹവേദിയിൽ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. പലരും പിടിച്ച് മാറ്റാൻ വരുന്നുണ്ടെങ്കിലും പിതാവ് അതൊന്നും കാര്യമാക്കുന്നില്ല.

അടികൊണ്ട വരൻ കരയുന്നതും വിഡിയോയയിൽ കാണാം. ഇനി ഇത്തരത്തില്‍ പെരുമാറില്ലെന്ന് പറയുന്നതോടെ അയാള്‍ വരനെ വെറുതെ വിടുന്നു. തുടര്‍ന്ന് വരനും വധുവും കൂടി ആളുകള്‍ക്കടിയിലൂടെ നടന്നുനീങ്ങുന്നതാണ് വിഡിയോയില്‍ ഉള്ളത്. ‘സ്ത്രീധനം കൊടുക്കുക എന്ന സമ്പ്രദായം ഒഴിവാക്കാനുള്ള മികച്ച വഴിയിതാണ്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ 10 ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.

Tags:    
News Summary - Groom hit with slippers by father for demanding bike in dowry video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.