‘ഈ ഫോട്ടോ എ.ഐ ആണോ എന്ന് സംശയിച്ചുപോയി... ജന്മസഹജ തൃഷ്ണകളെല്ലാം മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോൽ ഒരേ കെണിക്കുള്ളിൽ!’

​കൊച്ചി: കൈ​യെ​ത്തും അ​ക​ലെയുള്ള ഇ​രയെ കൊ​ല്ലാ​തെ​ ക​ടു​വ​യും തൊ​ട്ട​ടു​ത്ത്​ ശ​ത്രു​വി​നെ ക​ണ്ടി​ട്ടും അ​ന​ക്ക​മി​ല്ലാ​തെ നാ​യും കിടക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കു​മ​ളി അ​ണ​ക്ക​ര ചെ​ല്ലാ​ർ കോ​വി​ൽമെ​ട്ടി​ൽ വ​യ​ലി​ൽ ക​രോ​ട്ട് സ​ണ്ണി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലായിരുന്നു സംഭവം. 15 അ​ടി​യി​ല​ധി​കം ആ​ഴ​മു​ള്ള കു​ഴി​യി​ലാ​ണ് നാ​യും ക​ടു​വ​യും കു​ടു​ങ്ങി​യ​ത്. ഈ ഫോട്ടോ ആദ്യം കണ്ടപ്പോൾ വിശ്വാസിക്കാനായില്ലെന്ന് പറയുകയാണ് പ്രമുഖ പിന്നണി ഗായകൻ ജി വേണുഗോപാൽ. ‘കഥകൾ പറയും ചിത്രം എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് ഒരായിരം വാക്കുകളേക്കാൾ ശക്തിയാണ്.ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ഇത് AI ആണോ എന്നായി ആദ്യ സംശയം. സത്യാവസ്ഥയറിയാൻ ഒന്ന് പരതേണ്ടി വന്നു. ഇംഗ്ലീഷ് പത്രത്തിൽ വാർത്തയും പടവും സത്യമാണെന്ന് മനസിലായി’ -അദ്ദേഹം പറയുന്നു.

‘ക്രൗര്യം സ്ഫുരിക്കുന്ന കടുവയുടെ കണ്ണുകളിലെ യാചനാഭാവം, നായയുടെ മുഖത്ത് കാണുന്ന ഒരു താൽക്കാലിക ശാന്തത, കടുവ കൊന്നു തിന്നുന്നതിന് മുൻപ് ഒരു പക്ഷേ തൻറെ മനുഷ്യ സുഹൃത്തുക്കൾ രക്ഷിച്ചേക്കാം എന്ന വിശ്വാസത്തിൽ നിന്നുടലെടുത്തത്, ഇതെല്ലാം പറയാതെ പറയുന്നൊരു ചിത്രം. തങ്ങൾ കുഴിക്കാത്ത കുഴിയിൽ തങ്ങൾ തന്നെ വീണുപോയാൽ ജന്മവാസന പോലും മറക്കുന്ന മൃഗരാശിയുടെ ഒരു ദുർബല നിമിഷം! വനപാലകരുടെ അഭിപ്രായത്തിൽ മൃഗങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് അവരുടെ സ്വാതന്ത്ര്യമത്രെ. അത് ഹനിക്കപ്പെട്ടാൽ അവർ അഗാധമായ ദു:ഖക്കയത്തിലാകും. ജന്മ സഹജമായ തൃഷ്ണകളെല്ലാം താൽക്കാലികമായ് മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോൽ ഒരേ കെണിക്കുള്ളിൽ!’ -ചിത്രം പങ്കുവെച്ച് ജി. വേണുഗോപാൽ എഴുതി.

മ​ണി​ക്കൂ​റു​ക​ളോ​ളമാണ് ക​ടു​വ​യും നാ​യും കു​ഴി​യി​ൽ അടുത്തടുത്ത് കി​ട​ന്ന​ത്. കഴിഞ്ഞ ദിവസം രാ​വി​ലെ 7.30ഓ​ടെ കു​ര കേ​ട്ട് സ​ണ്ണി​യാ​ണ് കു​ഴി​യി​ൽ വീ​ണ ക​ടു​വ​യെ​യും നാ​യെ​യും ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യിച്ചു. കു​ഴി​ക്കു​ള്ളി​ൽ നി​ന്ന്​ പു​റ​ത്തു​ക​ട​ക്കാ​ൻ ക​ടു​വ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ഇ​ടു​ക്കി​യി​ൽ നി​ന്ന്​ വ​നം വ​കു​പ്പ് ഫ്ല​യി​ങ്​ സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ എം.​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും ദ്രു​ത​ക​ർ​മ സേ​ന​യും സ്ഥ​ല​ത്തെ​ത്തി. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ഡോ. ​അ​നു​രാ​ജ് മ​യ​ക്കു​വെ​ടി​വെ​ച്ച് ഉ​ച്ച​ക്ക്​ 1.45ഓ​ടെ ക​ടു​വ​യെ​യും പി​ന്നീ​ട് നാ​യെ​യും പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷം ക​ടു​വ​യെ പ്ര​ത്യേ​ക കൂ​ട്ടി​ലാ​ക്കി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ഗ​വി ഭാ​ഗ​ത്തെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

കുറിപ്പിന്റെ പൂർണരൂപം:

കഥകൾ പറയും ചിത്രം എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് ഒരായിരം വാക്കുകളേക്കാൾ ശക്തിയാണ്. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ഇത് AI ആണോ എന്നായി ആദ്യ സംശയം. സത്യാവസ്ഥയറിയാൻ ഒന്ന് പരതേണ്ടി വന്നു. ഇംഗ്ലീഷ് പത്രത്തിൽ വാർത്തയും പടവും സത്യമാണെന്ന് മനസിലായി. മലയാളം മീഡിയ കഴിഞ്ഞ ദിവസങ്ങളിൽ ഇത് ചർച്ച ചെയ്ത് കണ്ടില്ല.

ജീവഭയത്താൽ ഓടുന്നതിനിടെ ഒരു നായയെ പിൻതുടർന്ന കടുവയും ഒരു പൊട്ടക്കിണറ്റിൽ അകപ്പെട്ടിരിക്കുന്നു.

ക്രൗര്യം സ്ഫുരിക്കുന്ന കടുവയുടെ കണ്ണുകളിലെ യാചനാഭാവം, നായയുടെ മുഖത്ത് കാണുന്ന ഒരു താൽക്കാലിക ശാന്തത, കടുവ കൊന്നു തിന്നുന്നതിന് മുൻപ് ഒരു പക്ഷേ തൻ്റെ മനുഷ്യ സുഹൃത്തുക്കൾ രക്ഷിച്ചേക്കാം എന്ന വിശ്വാസത്തിൽ നിന്നുടലെടുത്തത്, ഇതെല്ലാം പറയാതെ പറയുന്നൊരു ചിത്രം. തങ്ങൾ കുഴിക്കാത്ത കുഴിയിൽ തങ്ങൾ തന്നെ വീണുപോയാൽ ജന്മവാസന പോലും മറക്കുന്ന മൃഗരാശിയുടെ ഒരു ദുർബ്ബല നിമിഷം! വനപാലകരുടെ അഭിപ്രായത്തിൽ മൃഗങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് അവരുടെ സ്വാതന്ത്ര്യമത്രെ. അത് ഹനിക്കപ്പെട്ടാൽ അവർ അഗാധമായ ദു:ഖക്കയത്തിലാകും. ജന്മ സഹജമായ തൃഷ്ണകളെല്ലാം താൽക്കാലികമായ് മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോൽ ഒരേ കെണിക്കുള്ളിൽ! ആദ്യം മയക്കുവെടി വച്ച് കടുവയെ രക്ഷിച്ച ശേഷം, നായയെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തു. VG

Tags:    
News Summary - g venugopal about Tiger and dog trapped in pit in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.