Posted On
date_range Updated On
date_range കല്യാണത്തിന് അമ്മാവൻ നോട്ട് വാരിവിതറി; വൈറലായി വിഡിയോ
അനന്തരവന്‍റെ കല്യാണ ആഘോഷത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് ആളുകൾക്കിടയിലേക്ക് നോട്ട് വിതറുന്ന മുൻ ഗ്രാമമുഖ്യന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അഗോൾ ഗ്രാമമുഖ്യൻ കരിം യാദവാണ് മരുമകൻ റസാഖിന്‍റെ കല്യാണ ആഘോഷങ്ങൾക്ക് ഇടയിൽ നോട്ട് വാരി വിതറിയത്.
കല്യാണത്തിന്‍റെ ഘോഷയാത്രക്കിടയിലാണ്100 രൂപയുടേയും 500 രൂപയുടേയും നോട്ടുകൾ ആളുകൾക്കിടയിലേക്ക് വിതറിയത്. വീടിനു താഴെ നിൽക്കുന്ന ആളുകൾ നോട്ടെടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി നിരവധി പേർ രംഗത്തെത്തി. ആദായ നികുതി വകുപ്പ് ഉടൻ സ്ഥലത്തെത്തുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ ഇത് ഗുജറാത്തിൽ സർവ സാധാരണമാണെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.