തടവ് ചാടിയ പ്രതികളെ ഓടിച്ചിട്ട് പിടിക്കുന്ന പൊലീസ് -വീഡിയോ

ഫീനിക്സ്: അമേരിക്കയിലെ അരിസോണയിലെ ജയിലിൽനിന്ന് തടവുചാടിയ രണ്ടു കുറ്റവാളികളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുന്ന ദൃശ്യം വൈറലായി. പൊലീസ് ഉദ്യോഗസ്ഥരുടെ യൂനിഫോമിൽ ഘടിപ്പിച്ച ക്യാമറ പകർത്തിയ ദൃശ്യങ്ങളാണിത്.

പാടത്തിലൂടെ ഓടുന്ന രണ്ടു പേരെ പൊലീസ് പിന്തുടർന്ന് പിടിക്കുന്നതും ബന്ധിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിലെ പ്രതിയും തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയുമാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

video courtesy: CBSN

Full View

കഴിഞ്ഞാഴ്ചയാണ് പ്രതികൾ തടവ് ചാടിയത്. പ്രതികളെ കണ്ട് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.