തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ചരക്കുലോറിയുടെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവെച്ച ശേഷം പിന്നിലുള്ള സീറ്റില്‍ പോയി ഡ്രൈവര്‍ കിടന്നുറങ്ങുന്നു - കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച വിഡിയോയാണിത്. റോഡിലൂടെ അപകടകരമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവിട്ട് കേരള പൊലീസ് തന്നെ രംഗത്തെത്തി.
റോ-റോ സര്‍വീസിന്റെ ഭാഗമായി ട്രെയിനില്‍ കയറ്റിയ ലോറിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യമെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ എന്ന മേല്‍കുറിപ്പോടെയാണ് പൊലീസിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.