ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക്​ അയാൾ ഓ​ട്ടോ ഒാടിച്ചുകയറ്റിയത്​ ഇതിനാണ്​

ഭോപാൽ: മധ്യപ്രദേശിലെ ഛിന്ദ്​വാര ജില്ലാ ആ​ശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ആ കാഴ്​ച കണ്ട്​ അമ്പരുന്നു. ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക്​ ഒരാൾ ഓ​ട്ടോറിക്ഷ ഓടിച്ചുകയറ്റുകയാണ്​. ഇതിന്‍റെ കാരണമാണ്​ അതിലും വിചിത്രമായി തോന്നിയത്​. ആശ​ുപത്രിയിലേക്കുള്ള സാധനങ്ങളുമായി വന്ന ഓ​ട്ടോ ആണത്​. ലോഡ്​ ഇറക്കാൻ ആരും എത്താഞ്ഞതിൽ ദേഷ്യം വന്നാണ്​​ ൈഡ്രവർ ആശുപത്രിയുടെ അഞ്ചാം നില വരെ ഓ​ട്ടോ ഓടിച്ച്​ കയറ്റിയത്​. ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്​.

രോഗികളെ സ്​ട്രച്ചറിൽ കൊണ്ടുപോകാനുള്ള പ്രത്യേക റാംപിലൂടെ ഓടിച്ചാണ്​ ഇയാൾ ഓട്ടോ അഞ്ചാം നിലയിൽ എത്തിച്ചത്​. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായി ഒരുപാട് സമയം താഴെ കാത്തുനിന്നെന്നും പലതവണ വിളിച്ചിട്ടും ആരും വന്നില്ലെന്നുമാണ്​ ഓ​ട്ടോ ഡ്രൈവർ പറയുന്നത്​. സാധനങ്ങൾ ഇറക്കാൻ ആശുപത്രി ജീവനക്കാർ എത്താത്തതിന്‍റെ ദേഷ്യത്തിൽ ഓട്ടോ ആശുപത്രിയുടെ മുകൾ നിലയിലേക്ക്​ ഓടിച്ചുകയറ്റുകയായിരുന്നു. റാംപ് വഴിയാണ്​ ഓട്ടോ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്തെന്ന് ഡ്രൈവർ പറയുന്നു. ഓട്ടോ വരുന്നത് കണ്ട് രോഗികളും സഹായികളും മാറി നിൽക്കുന്നതും വീഡിയോയിൽ കാണാം. തിരിച്ചിറങ്ങു​​േമ്പാൾ നാലാം നിലയിൽ ഓ​ട്ടോ കുടുങ്ങുകയും ചെയ്​തു. എന്നാൽ, ഡ്രൈവറ​ുടെ വിശദീകരണം വിശ്വസിക്കാൻ കഴിയില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും റീജ്യണൽ മെഡിക്കൽ ഓഫിസർ ഡോ. സഞ്​ജയ്​ പറഞ്ഞു. 

Tags:    
News Summary - Driver climbs 5th floor of hospital with auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.