പട്ടിക്കൂട്ടിൽ കയറി ഭക്ഷണം കഴിച്ച് മൃഗഡോക്ടർ; കാര്യമറിഞ്ഞപ്പോൾ കൈയടിച്ച് സോഷ്യൽ മീഡിയ -വീഡിയോ

മനുഷ്യത്വം മരിച്ചിട്ടില്ലെന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പട്ടിക്കൂട്ടിൽ കയറി പട്ടിക്ക് സമീപത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ഡോക്ടറുടെ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്.

അതിക്രമത്തിന് ഇരയായ ഒരു പട്ടിയെ ആയിരുന്നു ഡോക്ടർക്ക് ചികിത്സിക്കാൻ കിട്ടിയത്. ആരോഗ്യം പാടെ ക്ഷയിച്ച പട്ടി ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നുണ്ടായിരുന്നില്ല. തുടർന്ന് വ്യത്യസ്തമായ ഒരു മാർഗം പ്രയോഗിക്കാൻ ഡോക്ടർ ഒരുങ്ങുകയായിരുന്നു.

തനിക്ക് കഴിക്കാനുള്ള ഭക്ഷണവും എടുത്ത് ഡോക്ടർ നേരെ പട്ടിക്കൂട്ടിലേക്ക് കയറി. പട്ടിയുടെ തൊട്ടടുത്ത് ഇരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി. ഡോക്ടറെ ഒന്നു നോക്കിയ ശേഷം പട്ടിയും ഭക്ഷണം കഴിച്ചു തുടങ്ങുന്നതാണ് വീഡിയോയിലുള്ളത്.

എവിടെ സംഭവിച്ചതാണെന്നോ എപ്പോൾ സംഭവിച്ചതാണെന്നോ വീഡിയോയിൽ പറയുന്നില്ലെങ്കിലും നിരവധിപേരാണ് ഡോക്ടറുടെ മനുഷ്യത്വപരമായ ഇടപെടലിനെ പ്രകീർത്തിച്ച് കമൻറ് ചെയ്യുന്നത്.

Tags:    
News Summary - doctor sitting in cage and eating food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.