വെറും 180 മീറ്റർ ദൂരം പോകാൻ ഒല വിളിച്ച് യുവതി; കാര്യം തിരക്കി ഡ്രൈവർ, മറുപടി വൈറൽ -VIDEO

ന്യൂഡൽഹി: നഗരങ്ങളിലും മറ്റും യാത്ര ചെയ്യാൻ ഒല പോലെയുള്ള ഓൺലൈൻ ടാക്സി സർവിസുകൾ ഉപയോഗിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ, വെറും 180 മീറ്റർ അപ്പുറത്തേക്ക് പോകാൻ ഒല വിളിച്ചാലോ? രണ്ടരമിനിറ്റിൽ നടന്നെത്താവുന്ന ദൂരത്തേക്ക് ഒല വിളിച്ചെന്ന് കേട്ടാൽ ആരുമൊന്ന് കൗതുകപ്പെടും. എന്നാൽ, കാരണമറിഞ്ഞപ്പോൾ ആരും യുവതിയെ കുറ്റപ്പെടുത്താൻ തയാറായില്ല.

ഡൽഹിയിലെ ഒല ബൈക്ക് ടാക്സി റൈഡറും വ്ലോഗറുമായ രോഹിത് ആണ് വിഡിയോ പങ്കുവെച്ചത്. വെറും 180 മീറ്റർ ദൂരത്തേക്ക് പോകാനാണ് യുവതി ഓൺലൈനായി ഒല ബൈക്ക് ബുക്ക് ചെയ്തത്. ഇതിലെ കൗതുകം കാരണം റൈഡർ ഇക്കാര്യം യുവതിയോട് ചോദിക്കുകയും ചെയ്തു. ശരിയായ ഡ്രോപ്പിങ് ലൊക്കേഷൻ തന്നെയാണോ നൽകിയത് എന്ന് റൈഡർ യുവതിയോട് ചോദിക്കുന്നുണ്ട്. ശരിയായ ലൊക്കേഷൻ തന്നെയാണ് നൽകിയതെന്നും വഴിനീളെ തെരുവുപട്ടികളുടെ ശല്യം രൂക്ഷമായതിനാണ് ഒല ബുക്ക് ചെയ്തതെന്നും യുവതി മറുപടി നൽകുന്നു. തനിക്ക് തെരുവുനായ്ക്കളെ വലിയ പേടിയാണെന്നും പറയുന്നു. ഇതോടെ റൈഡറുടെ അമ്പരപ്പ് ചിരിക്ക് വഴിമാറുകയാണ്. 19 രൂപയാണ് യാത്രക്ക് ചിലവായത്.

ഇതിന്‍റെ വിഡിയോ റൈഡർ പങ്കുവെച്ചതോടെ ഇൻസ്റ്റഗ്രാമിൽ വലിയ ചർച്ചയായി. തെരുവുനായ് ശല്യം രൂക്ഷമായ ഡൽഹിയിലെ സ്ഥലങ്ങളിൽ യുവതിയുടെ നടപടിയെ കുറ്റം പറയാനാകില്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ സാങ്കേതികവിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും സേവനം തേടുകയാണ് യുവതി ചെയ്തതെന്നും ഇത് ബുദ്ധിപരമായ നീക്കമാണെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Delhi woman books Ola bike for just 180 meters, and the reason will shock you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.