കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് മുന്നിൽ; പണം വിഴുങ്ങി പൊലീസ് ഉദ്യോഗസ്ഥൻ -വിഡിയോ

ചണ്ഡീഗഢ്: കൈകൂലി വാങ്ങുന്നതിതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി വിജിലൻസ്. ബിഹാറിലെ ഫരീദാബാദിലാണ് സംഭവം. സബ് ഇൻസ്പെക്ടർ മഹേന്ദ്ര ഉലയാണ് വിജിലൻസിന്‍റെ പിടിയിലായത്. എന്നാൽ വിജിലൻസിനെ കണ്ടതോടെ ഇയാൾ പണം വിഴുങ്ങുകയായിരുന്നു. 

മഹേന്ദ്ര ഉല പണം വിഴുങ്ങാൻ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിജിലൻസിനെ കണ്ടതോടെ മഹേന്ദ്ര പണം വിഴുങ്ങുന്നതും പണം വീണ്ടെടുക്കാനായി വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ തറയിൽ കിടത്തി വായിൽ വിരളിടുന്നതും വിഡിയോയിൽ കാണാം.

എരുമയെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരനായ ശംഭുനാഥിനോട് പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെടുകയായിരുന്നു. ശംഭുനാഥ് 6000 രൂപ നൽകിയെങ്കിലും 10000 രൂപ കൂടി മഹേന്ദ്ര ആവശ്യപ്പെട്ടു. തുടർന്ന് ശംഭുനാഥ്  വിജിലൻസിന് വിവരം നൽകുകയായിരുന്നു.


 

Tags:    
News Summary - Cop tries to swallow bribe money as he gets caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.